പാനൂർ:(www.panoornews.in) പാനൂർ നഗരസഭ സെക്രട്ടറിയുടെ മുറിക്കു മുന്നിൽ കുത്തിയിരിപ്പ് സമരവുമായി ബി.ജെ.പി കൗൺസിലർ നഗരസഭ കൗൺസിൽ യോഗ തീരുമാനത്തിൽ ഒപ്പുവെക്കാത്ത സെക്രട്ടറി പുറത്തു പോകുക എന്ന ആവശ്യമുന്നയിച്ചാണ് ബി.ജെ.പി പത്താം വാർഡ് കൗൺസിലർ കൂടിയായ എം. രത്നാകരൻ സെക്രട്ടറിയുടെ മുറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.
രാവിലെ 10.30 മുതലാണ് കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഉദ്യോഗസ്ഥരെ സെക്രട്ടറിയെ കാണാൻ കൗൺസിലർ അനുവദിച്ചില്ല. അതേ സമയം പൊതുജനങ്ങളെ കടത്തിവിടുന്നുണ്ട്. എൽ ഡി എഫ് കൗൺസിലർമാർ സെക്രട്ടറിയെ സംരക്ഷിക്കുന്നു എന്നാരോപിച്ച് ബി ജെ പി കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചിരുന്നു.
BJP councilor with a sit-in strike in front of Panur Municipality Secretary's office