മിഷോങ് ചുഴലിക്കാറ്റ് ; ഇന്ത്യ 118 ട്രെയിനുകള്‍ റദ്ദാക്കി, 35 എണ്ണം കേരളത്തില്‍ നിന്ന്

മിഷോങ് ചുഴലിക്കാറ്റ് ; ഇന്ത്യ 118 ട്രെയിനുകള്‍ റദ്ദാക്കി, 35 എണ്ണം കേരളത്തില്‍ നിന്ന്
Dec 3, 2023 04:22 PM | By Rajina Sandeep

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 118 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യൻ റെയില്‍വേ.കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാടിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഡിസംബര്‍ മൂന്ന‍ു മുതല്‍ ആറു വരെ തീയതികളിലെ ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പെടെയാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.

തമിഴ്നാട്ടിലെ വടക്കൻ തീര ജില്ലകളിലും ആന്ധ്രാപ്രദേശിലെ തെക്കൻ തീര ജില്ലകളിലും വൻ മഴയാണ് അടുത്ത 24 മണിക്കൂറില്‍ പ്രതീക്ഷിക്കുന്നത്. റദ്ദാക്കിയ ട്രെയിനുകള്‍

നരസാപൂര്‍-കോട്ടയം (07119, ഞായര്‍) കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍) സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍) കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍) ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ) കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍) തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍) തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍) ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ) ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍) നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍) ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍) ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍) ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍) ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍)

ആലപ്പുഴ--ധന്‍ബാദ് (13352, വ്യാഴം) സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍) സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍) സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ) തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ) തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍) തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം) ടാറ്റ- എറണാകുളം (18189, ഞായര്‍) എറണാകുളം-ടാറ്റ (18190, ചൊവ്വ) കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍) കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം) എറണാകുളം-പട്ന (22643, തിങ്കള്‍) പട്ന-എറണാകുളം (22644, വ്യാഴം) കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍) കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍) പട്ന-എറണാകുളം (22670, ചൊവ്വ) ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍) എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍) ഹാതിയ- എറണാകുളം (22837, തിങ്കള്‍) എറണാകുളം-ഹാതിയ (22838, ബുധന്‍)

Cyclone Mishong;India canceled 118 trains, 35 from Kerala

Next TV

Related Stories
ഇന്ന് എട്ട് ജില്ലകളിൽ അസാധാരണമായി  താപനില ഉയരും ;  ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Mar 5, 2024 09:49 AM

ഇന്ന് എട്ട് ജില്ലകളിൽ അസാധാരണമായി താപനില ഉയരും ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ന് എട്ട് ജില്ലകളിൽ അസാധാരണമായി താപനില ഉയരും ; ജാഗ്രത പാലിക്കണമെന്ന്...

Read More >>
വടകരയിൽ ഉന്തും തള്ളുമില്ല, അൽപ്പം മനക്കട്ടിയുള്ളവർക്കേ അവിടെ മത്സരിക്കാൻ കഴിയൂവെന്ന് കെ. മുരളീധരൻ്റെ 'ട്രോൾ.'

Mar 4, 2024 11:28 PM

വടകരയിൽ ഉന്തും തള്ളുമില്ല, അൽപ്പം മനക്കട്ടിയുള്ളവർക്കേ അവിടെ മത്സരിക്കാൻ കഴിയൂവെന്ന് കെ. മുരളീധരൻ്റെ 'ട്രോൾ.'

വടകരയിൽ മത്സരിക്കേണ്ടിവരുമെന്ന സൂചന ലഭിച്ചതിനാൽ തയ്യാറെടുപ്പ് നടത്തിയതായി കെ....

Read More >>
കൊളവല്ലൂർ ജനമൈത്രി പോലീസ് നരിക്കോട് മലയിൽ നേത്രപരിശോധന ക്യാമ്പ് നടത്തി

Mar 4, 2024 11:17 PM

കൊളവല്ലൂർ ജനമൈത്രി പോലീസ് നരിക്കോട് മലയിൽ നേത്രപരിശോധന ക്യാമ്പ് നടത്തി

കൊളവല്ലൂർ ജനമൈത്രി പോലീസ് നരിക്കോട് മലയിൽ നേത്രപരിശോധന ക്യാമ്പ്...

Read More >>
കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

Mar 4, 2024 11:07 PM

കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച്...

Read More >>
Top Stories


Entertainment News