മാഹി:(www.panoornews.in) മുൻ പുതുച്ചേരി ഡെപ്യൂട്ടി സ്പീക്കറും, 25 വർഷക്കാലം പള്ളൂരിന്റെ ജനപ്രതിനിധിയും, തൊഴിലാളി നേതാവുമായിരുന്ന എ.വി.ശ്രീധരൻ്റെ ഏഴാം ചരമവാർഷികം വിവിധ പരിപാടികളുടെ ആചരിച്ചു വീട്ടുപറമ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.



മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ മോഹനൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എ. നിയാസ് മുഖ്യ ഭാഷണം നടത്തി. എംഎൽഎ രമേശ് പറമ്പത്ത് കോൺഗ്രസ് നേതാക്കളായ പി പി വിനോദൻ, സത്യൻ കേളോത്ത്, പി ഹരീന്ദ്രൻ ,പി പി ആശാലത തുടങ്ങിയവർ സംസാരിച്ചു
Former Puducherry Deputy Speaker, People's Representative of Pallur for 25 years and labor leader AV Sreedharan's 7th death anniversary was observed with various programmes.
