വടകര:(www.panoornews.in) വടകരയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. അറക്കിലാട് ശിവക്ഷേത്രത്തിലും കൂട്ടങ്ങാരം കുന്നംകുളങ്ങര ദേവി ക്ഷേത്രത്തിലുമാണ് കള്ളൻ കയറിയിരിക്കുന്നത്. രണ്ടിടങ്ങളിലും പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയും ചെയ്തു. അറക്കിലാട് ശിവക്ഷേത്രത്തിൽ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവർന്ന നിലയിലാണ്.



സംഭവത്തിൽ രണ്ടു പേർ പണം കവരാനെത്തിയ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളുകളാണ് മോഷണം നടത്തിയതെന്നാണ് സൂചന. ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്തേണ്ട സമയമായ ഘട്ടത്തിലാണ് മോഷണം നടന്നിരിക്കുന്നത്. കൂട്ടങ്ങാരം കുന്നംകുളങ്ങര ക്ഷേത്രത്തിലെ കാണിക്കയിടുന്ന പ്രധാനപ്പെട്ട ഭണ്ഡാരമാണ് കുത്തി തുറന്ന് പണം കവർന്നത്.
ഇന്ന് ഭണ്ഡാരം തുറന്ന് പണം എണ്ണിതിട്ടപ്പെടുത്താൻ നിശ്ചയിച്ചിരിക്കേയാണ് കള്ളൻ കയറിയത്. രാവിലെ ക്ഷേത്രത്തിൽ പാട്ടു വെയ്ക്കാൻ വന്നയാളാണ് സംഭവം ആദ്യം കണ്ടത്. ഇയാൾ ഉടൻ നമ്പൂതിരിയെ വിവരം അറിയിച്ചു. ഓഫീസിൻറെ പൂട്ട് തകർത്ത നിലയിലാണെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. രണ്ടിടങ്ങളിലും പൊലീസ് പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം.
Theft in two temples in Vadakara;The outside treasury was broken into and money was stolen
