പാനൂർ:(www.panoornews.in) യുഡിഎഫിൻ്റെയും, ബി.ജെ.പിയുടെയും പ്രതിഷേധങ്ങൾക്ക് പുല്ലുവില ; പാനൂർ നഗരസഭാ സെക്രട്ടറി സ്ഥാനത്ത് എ. പ്രവീൺ തുടരും വർഗീയ പരാമർശം നടത്തുകയും തനതു ഫണ്ട് വകമാറ്റി ചെലവഴിച്ചതിലും പരാതി ഉയർന്നതിനെത്തുടർന്ന് സ്ഥലം മാറ്റം ലഭിച്ച പാനൂർ നഗരസഭ സെക്രട്ടറി എ. പ്രവീണിനെ നഗരസഭയിൽ നിലനിർത്തി സർക്കാർ ഉത്തരവ്.
ഭരണസമിതി കൗൺസിലർ മാരുടെ പരാതിയെ തുടർന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റിയതി നെതിരെ സെക്രട്ടറി എ. പ്രവീൺ ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേവാങ്ങുകയും ജില്ലയിൽ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. . തന്റെ ശാരീരിക പ്രശ്ന ങ്ങളും 2024 മേയിൽ വിരമിക്കൽ കാലാവധിയും ചൂണ്ടിക്കാട്ടിയാ ണ് പ്രവീൺ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ വാദം നിരത്തി യത്. ഇതിനുമുകളിൽ തീരുമാന മെടുക്കാൻ സർക്കാറിന് ഒരു മാസത്തെ സമയം ട്രൈബ്യൂണൽ നൽകുകയും ചെയ്തിരുന്നു.
ഇതിനെ ത്തുടർന്നാണ് തദ്ദേശ സ്വയംഭരണ അണ്ടർ സെക്രട്ടറി ഡോ. കെ. മഞ്ജു നഗരസഭ സെക്രട്ടറിയെ ജില്ലയിൽ മറ്റ് സ്ഥലങ്ങളിലേക്ക് ഒഴിവുവരുന്നത് വരെ പാനൂരിൽ തന്നെ നിലനിർത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് യു.ഡി.എഫിനും, ഭരണ സമിതിക്കും കനത്ത തിരിച്ചടിയായി. വർഗീയ പരാമർശം നടത്തിയ സെക്രട്ടറിയെ വഴിയിൽ തടയുമെന്ന് പ്രഖ്യാപിച്ച് പ്രതിഷേധ സമരങ്ങൾ യൂത്ത് ലീഗും, യു.ഡി.എഫും സംഘടിപ്പിച്ചിരുന്നു.
കടുത്ത വർഗീയ പരാമർശം നടത്തി ഒരു വിഭാഗത്തെ അപമാനിച്ച സെക്രട്ടറി എ. പ്രവീണിനെ പാനൂരിൽ നിലനിർത്തിയതിനെതിരെ നഗരസഭാധ്യക്ഷൻ വി. നാസർ പ്രതിഷേധിച്ചു. ഇത് എൽ.ഡി.എഫ് സർക്കാറുമായി ചേർന്ന് സെക്രട്ടറി നേടിയ ആനുകൂല്യമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു
#UDF and# BJP's protests cost grass#Panoor# Municipal #Secretary A.praveen Praveen will continue