തലശ്ശേരി:(www.panoornews.in) തലശ്ശേരിയിൽ പോലീസ് സ്റ്റേഷന് മുന്നിൽ ചരക്ക് ലോറി മറിഞ്ഞു. പെരുംമ്പാവൂരിൽ നിന്ന് ആക്രി സാധനങ്ങളായി മുബൈയിലേക്ക് പോവുകയായിരുന്ന കെ.എൽ-40 എൽ 2770 ലോറിയാണ് മറിഞ്ഞത്.
റോഡിന് സമീപം നിർത്തിയിട്ടിരുന്ന കെ.എൽ - 58 എം 4061കാറിനിടിച്ച് ലോറി മറിയുകയായിരുന്നു. പോലിസ് സ്റ്റേഷന് മുന്നിലെ ഗുണ്ടർട്ട് റോഡിലാണ് അപകടം. ആർക്കും പരിക്കില്ല. അമിതഭാരമാണ് അപകടത്തിന് കാരണമായത്.
പോലിസ് സ്റ്റേഷന് മുന്നിലെ വളവ് അപകടത്തിന് കാരണമാകുന്നുണ്ട്. ലോറി മറഞ്ഞത് റോഡിൻ്റെ ഇടത് ഭാഗത്ത് ആയതിനാൽ ഗതാഗത തടസം ഉണ്ടായില്ല.
A #cargo# lorry overturned in front of the# police station in #Thalassery
