ചമ്പാട്:(www.panoornews.in) വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ സാധരണക്കാർക്ക് ലഭിക്കുന്നതിനും, അതുവഴി സമൂഹത്തിൽ നിലനിൽക്കുന്ന വിവര സാങ്കേതിക രംഗത്തെ അസമത്വം ഇല്ലാതാക്കുന്നതിനുമായി കേരള സർക്കാർ ആവിഷ്ക്കരിച്ച കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിൽ 2002ൽ നടപ്പിലാക്കിയ അക്ഷയ പദ്ധതി വിജയകരമായ ഇരുപത്തി ഒന്ന് വർഷങ്ങൾ പൂർത്തിയാക്കി.
അക്ഷയ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ കേന്ദ്രങ്ങളിൽ നടന്നു. മുഴുവൻ അക്ഷയ കേന്ദ്രങ്ങളും അലങ്കരിച്ച് വൈകീട്ട് നവകേരള ദീപം എന്ന നിലയിൽ നവകേരള അക്ഷയ ജ്യോതി തെളിയിച്ചു. തുടർന്ന് നവകേരള ജാലകം എന്ന നിലയിൽ പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം,കുടും ബസംഗമം എന്നിവയും നടന്നു.
താഴെ ചമ്പാട് അക്ഷയക്ക് മുന്നിൽ നടന്ന ദീപ പ്രോജ്വലനം പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കെ മോഹൻകുമാർ അധ്യക്ഷനായി. കെ.ജയരാജൻ മാസ്റ്റർ, കെ.രവീന്ദ്രൻ മാസ്റ്റർ, എ.കെ സുമിത്രാനന്ദ് എന്നിവർ സംസാരിച്ചു. അക്ഷയ ജീവനക്കാരായ പി.വി പ്രജിഷ കുമാരി, സി.റസിഷ, എൻ.പി ദർശന, പി.പി രജിന എന്നിവർ നേതൃത്വം നൽകി.
Akshay's 21st birthday;Below is the Navakerala lamp lit in front of the Champad Akshaya Centre.
