വിളക്കോട്ടൂർ:(www.panoornews.in) വിളക്കോട്ടൂരിലെ പഴയകാല തറവാടുകളിൽ ഒന്നായ കോങ്ങോളിൽ തറവാട് കുടുംബ സംഗമം നടത്തി. കോങ്ങോളിൽ സുഷാന്തിൻ്റെ ഭവനത്തിൽ നടന്ന കുടുംബ സംഗമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു.
കൊള്ളുമ്മൽ ബാലൻ ഉദ്ഘാടനം ചെയ്തു. ഹരീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ടി. ഷിജിത്ത് അധ്യക്ഷനായി. മുതിർന്ന അംഗങ്ങളായ എ.കെ ശങ്കരൻ മാസ്റ്റർ, കോങ്ങോളിൽ നാണി, ചെറുവത്ത് ദേവി, തറവട്ടത്ത് കല്ലു എന്നിവരെ ആദരിച്ചു. സി. ശശി സ്വാഗതം പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.
An ancestral family reunion was held at Kongol, one of the ancient ancestral homes of Valakotur.
