Nov 11, 2023 11:08 AM

പാനൂർ സ്വദേശിയുടെ കാറിൽ അജ്ഞാത സ്ത്രീ ; നിരീക്ഷണ ക്യാമറ കണ്ണിനെച്ചൊല്ലി വീണ്ടും ആശയക്കുഴപ്പം, പരാതി

നിരീക്ഷണ ക്യാമറക്കണ്ണിൽ ഇല്ലാരൂപം വന്നതായി വീണ്ടും പരാതി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാൻ തയാറാക്കിയ സൈറ്റിലെ വിവരമാണ്പാ

നൂരിനടുത്ത് കടവത്തൂർ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെ ആശങ്കയിലാക്കിയത്. ഉരുവച്ചാലിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്ര ത്തിൽ അലിയുടെ കൂടെ അപരിചിതയായ സ്ത്രീയുടെ ഫോട്ടോയാണു പതിഞ്ഞത്.

വാഹനം ഓടിക്കുകയായിരുന്ന അലിക്കു സമീപം മുൻ സീറ്റിലാണ് സ്ത്രീ യും ഉള്ളത്. കഴിഞ്ഞ സെപ്റ്റംബർ 25നു പുലർച്ചെ 5.30നാണ് ദൃശ്യം പതിഞ്ഞു കാണുന്നത്. അലിയുടെ മുഖം വ്യക്തമല്ല. നെറ്റിക്കു താഴെ മാത്രമുള്ള ദൃശ്യമാണുള്ളത്.

എന്നാൽ, കാറി ന്റെ കാര്യത്തിൽ സംശയമില്ലെന്ന് അലി പറയുന്നു. ഡ്രൈവറായ അലിയും അപരി ചിതയായ സ്ത്രീയും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല.

എന്നാൽ ഒരാൾക്ക് മാത്രമാണ് പിഴയായി 500രൂപ ചുമത്തിയത്. ബിസിനസുകാരനായ അലി പതിവായി യാത്ര ചെയ്യുന്ന ആളാണ്. ഉരുവച്ചാൽ ഭാഗത്ത് പോയതായി ഓർമയില്ലെന്ന് പറയുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് പരിശോധി ച്ചപ്പോൾ ഇന്നലെയാണ് പിഴ വിവരം അറിഞ്ഞത്.

മോട്ടർ വകുപ്പ് അധികൃതരെ വിളിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് അലി പറയുന്നു. പിഴ അടയ്ക്കാൻ തയാറാണ്. അപരിചിതയായ സ്ത്രീയുടെ ചിത്രം എങ്ങനെ വന്നുവെന്ന് അധികൃതർ പറയണമെന്നാണ് അലിയുടെ പക്ഷം.

ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിച്ചാലേ ചിത്രം വ്യക്തമാകുകയുള്ളു. കഴിഞ്ഞദിവസം സമാന പരാതി പയ്യന്നൂരിലുമുണ്ടായിരുന്നു.

Unidentified woman in the car belonging to Panur; Again, confusion and complaint about the surveillance camera eye

Next TV

Top Stories










News Roundup