പാനൂർ:(www.panoornews.in) വീട് കൊള്ളയടി ക്കാൻ മുഖംമൂടി ധരിച്ചെത്തിയ കവർച്ചക്കാർ ഗൃഹനാഥനെ ആക്രമിച്ചുവെന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഒടുവിൽ നാടകം പൊളിച്ചടുക്കി. കള്ളൻ കപ്പലിൽ തന്നെയായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്ത് 23 ന് പാനൂർ മൊകേരി കടേപ്രത്ത് സുരേന്ദ്രൻ എന്നയാളുടെ വിട്ടിൽ കവർച്ചാ ശ്രമം നടന്നുവെന്നതിന് റജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരന് തന്നെ അവസാനം ഉള്ളുകള്ളി വെളി പ്പെടുത്തേണ്ടി വന്നു. ഒന്നര മാസം മുമ്പായിരുന്നു സുരേന്ദ്രന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നത്.
എല്ലാം തന്റെ ഭാവനയിൽ വിരിഞ്ഞ നാടകമാണെന്നാണ് പാനൂർ പോലീസിന് മുന്നിൽ സുരേന്ദ്രൻ നടത്തിയ വെളിപ്പെടുത്തൽ. ഒന്നരമാസം മുമ്പ് ഒരു രാത്രി താൻ വീട്ടിലേക്ക് നടന്നുവരവെ വീട് കുത്തിത്തുറക്കാൻ മുഖം മൂടിധാരികളായ രണ്ടുപേർ ശ്രമിച്ചുവെന്നും തടയാൻ ശ്രമിച്ച തന്നെ കത്തിവീശിയും കൈവിരൽ കടിച്ചും കള്ളന്മാർ നേരിട്ടുവെന്നും നിലവിളിച്ചപ്പോൾ അവർ ഓടിപ്പോയെന്നുമായിരുന്നു സുരേന്ദ്രന്റെ അന്നത്തെ മൊഴി. സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ പിറ്റേന്ന് രാവിലെ മുതൽ പോലീസ് ഈ കേസിന്റെ അന്വേഷണത്തിന്റെ വഴിയിലായി.
പ്രതികളെ വേഗം പിടിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രനും പോലീസിനൊപ്പം നിന്നു. എന്നാൽ ഇയാളുടെ പെരു മാറ്റത്തിലെ ദുരൂഹത പോലീസിനെ മറ്റൊരു വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുകയാ യിരുന്നു.
വിശദമായ മൊഴിയെടു പ്പിനൊടുവിൽ വിരലടയാള വിദ ഗ്ധരുടെ സഹായം തേടുമെന്ന ഘട്ടമായപ്പോൾ സുരേന്ദ്രൻ തന്നെ 'നാടക'ത്തെക്കുറിച്ച് തുറന്നു പറഞ്ഞു. ഭവനനിർമ്മാണത്തിന് ഏഴ്ലക്ഷം രൂപ വായ്പയെടുത്ത വകയിൽ അഞ്ച് ലക്ഷം ബാങ്കിൽ നിന്ന് കൈപ്പറ്റിയ സുരേന്ദ്രൻ ആ പണത്തിൽ കുറച്ച് തുക വകമാറ്റി ചെലവാ ക്കിയിരുന്നു.
ഭാര്യക്കും മക്കൾക്കും മുന്നിൽ പണം പോയ വഴിയെക്കുറിച്ച് വിശദീകരിക്കാൻ കഴിയാത്തതിനാൽ പണം കള്ളൻ കൊണ്ടുപോയി എന്ന് സ്ഥാപിക്കലായിരുന്നു ലക്ഷ്യം. മീൻ മുറിക്കുന്ന കത്രികയെടുത്ത് സ്വന്തം കൈവിരലിന് മുറിവേൽപിച്ചത് ഉൾപ്പെടെ ഇയാൾ നടത്തിയ നീക്കങ്ങളെല്ലാം പോലീസ് സമർത്ഥമായ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
താക്കോൽ സൂക്ഷിക്കുന്ന പാത്രത്തിൽ പതിഞ്ഞ വിരലടയാളം എടുത്താൽ നിങ്ങൾ കുടുങ്ങുമെന്നറിയിച്ചതോടെയാണ് രക്ഷയില്ലാതെ മുൻ ലോറി ഡ്രൈവർ കൂടിയായ സുരേന്ദ്രൻ എല്ലാം വെളിപ്പെടുത്തിയത്. കണ്ണൂർ സിറ്റി പൊലീസ് സ്ക്വാഡിലെ എസ്.ഐ പി.വിനോദ് കുമാർ, സീനിയർ സിപിഒ മാരായ ജോഷിത്ത്, ബിജു, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
#Unexpected twist in the #case of #robbery of money by attacking the head of the house in #Pathipalam#Panoor# CI MP Azad and his gang cleverly trapped the accused