പാനൂർ : (www.panoornews.in) ജനം പറഞ്ഞു ഭരണകൂടം അനുസരിച്ചു . പൂക്കോം ടൗണിൽ റോഡിലെ കുഴിയടച്ച് ഇന്റർലോക്ക് ചെയ്തത് മിന്നൽ വേഗത്തിലാണെന്നും മന്ത്രി മുഹമ്മദ് റിയാസ് .
പാനൂർ മേക്കുന്ന് റോഡിൽ പൂക്കോം ടൗണിൽ റോഡ് ഇന്റർ ലോക്ക് ചെയ്തത് ഫോട്ടോ സഹിതം പങ്ക് വെച്ച് മന്ത്രിയുടെ ഫെയിസ് ബുക്ക് കുറിപ്പ്. കുഴികൾ രൂപപ്പെട്ട് റോഡ് വളരെയധികം പൊതുഗതാഗതത്തിനു വളരെയേറെ ശോചനീയാവസ്ഥയിലായതുകൊണ്ടു ബുദ്ധിമുട്ടുണ്ടാകുകയും ഇവിടെ ഒരു അപകട മേഖലയായി മാറികൊണ്ടിരിക്കുകയാണെന്ന് PWD4U ആപ്പ് വഴി പരാതി ലഭിച്ചു.
പ്രസ്തുത പരാതിയിൽ പരാമർശിച്ച് റോഡ് ഗ്യാരണ്ടി സ്കീമായ റണിംഗ് കോൺട്രാക്റ്റ് പ്രവൃത്തികളിൽ ഉൾപെട്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രസ്തുത സ്ഥലം സന്ദർശിക്കുകയും പരാതിയിൽ പറഞ്ഞ ഭാഗം കോൺക്രീറ്റ് ഇന്റർലോക്ക് കട്ടകൾ വിരിച്ചു കൊണ്ട് പരാതി പരിഹരിക്കുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.
#Interlocked road pothole in# Pookom #town#Lightning fast -# Minister #Riaz