കണ്ണൂർ :(www.panoornews.in) ലോഡ്ജുടമയുടെ ഒത്താശയോടെ നടത്തിവന്ന പണംവെച്ചുള്ള ചീട്ടുകളി പിടികൂടി. പയ്യന്നൂർ പെരുമ്പ ബൈപാസ് റോഡിലെ ബുരാഖ് ഇൻ ലോഡ്ജുടമയും ചീട്ടുകളിച്ചു കൊണ്ടിരുന്ന ആറുപേരെയുമാ ണ് പയ്യന്നൂർ എസ്.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലു ള്ള പോലീസ് സംഘം പിടികൂടിയത്.



രഹസ്യവിവരത്തെ തുടർന്ന് രാത്രി ഏഴോടെയായി രുന്നു പോലീസിന്റെ പരിശോധന. ലോഡ്ജിലെ 211-ാം മുറിയിൽ പോലീസെത്തുമ്പോൾ പണംവെച്ചുള്ള ചീട്ടുകളി നടക്കുകയായിരുന്നു.
ഇതേതുടർന്നാ ണ് ചീട്ടുകളിച്ചുകൊണ്ടിരുന്ന വടശേരിയിലെ എ.വി.കരുണാക രൻ (64), കോറോത്തെ കെ.വിനോദ് (49), ബക്കളം മൊറാഴയിലെ എ.പി.രാജേഷ് (43), മാത്തിൽ കാങ്കോലിലെ എം.പ്രമോദ്(34), ഏച്ചിലാംവയലിലെ കെ. വി. വേണുഗോപാലൻ (67), കടന്നപ്പള്ളി ചന്തപ്പുരയിലെ കെ.അജിത്കുമാർ (48)എന്നിവരേയും പണംവെച്ചുള്ള ചീട്ടുകളിക്ക് ഒത്താശ ചെയ്തുകൊടുത്ത ലോഡ്ജുടമയേയുമാണ് പിടികൂടിയത്.
കളിക്കളത്തിൽ കൂട്ടിയിട്ടിരുന്ന 26,300 രൂപയും ചീട്ടുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
#Playing cards with money in the# lodge;7 people# including the owner were# arrested
