പാനൂർ :(www.panoornews.in) തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട് മലയിൽ റോഡരികിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായി മാറുന്നു. കഴിഞ്ഞദിവസം റോഡരികിൽ നാല് കെട്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചതായി കണ്ടെത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങളും പാമ്പേഴ്സും കുപ്പിച്ചില്ലുകളും ആണ് ചാക്കു കെട്ടിനകത്തുള്ളത്. ചില ഏജൻസികൾ നരിക്കോട് മലയിൽ സ്ഥിരമായി മാലിന്യ നിക്ഷേപം നടത്തി വരികയാണെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞമാസം റോഡ് അരികിൽ ചീഞ്ഞളിഞ്ഞ മത്സ്യങ്ങൾ നിക്ഷേപിച്ചിരുന്നു.അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.കതിരൂരിലെ ഒരു ടെക്സ്റ്റൈൽസിൻ്റെ കവറുകൾ കെട്ടിനകത്ത് ഉണ്ട്.
നരിക്കോട് മലയിൽ താമസിക്കുന്നവർ എല്ലാ മാസവും ഹരിത കർമ്മ സേനയ്ക്കാണ് മാലിന്യങ്ങൾ കൈമാറി വരുന്നത്. പുറത്തുനിന്നുള്ളവർ നരിക്കോട് മലയിൽ എത്തി മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിൽ ഗ്രാമപഞ്ചായത്ത് അംഗം സുധാവാസു ശക്തിമായ പ്രതിഷേധം രേഖപ്പെടുത്തി. നരിക്കോട് മലയിൽ സിസിടിവി സ്ഥാപിക്കണമെന്ന് സുധാവാസു ആവശ്യപ്പെട്ടു. ഹരിത കർമ്മ സേന അംഗങ്ങളും സ്ഥലം സന്ദർശിച്ചു.
#Anti-socials turn #Narikode hill into #garbage dump;Anti-socials turn #Narikode hill into#garbage dump;
