തലശ്ശേരി:(www.panoornews.in) തലശ്ശേരി കുഴിപ്പങ്ങാട് ക്ഷേത്ര പരിസരത്ത് ഞായറാഴ്ച തെരുവുനായയെ വാഹനമിടിച്ച് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. സമീപവാസികൾ നഗരസഭയിൽ വിവരമറിയിച്ചെങ്കിലും അവധി ദിവസമായതിനാൽ ശുചീകരണ തൊഴിലാളികളുണ്ടായിരുന്നില്ല.



അടുത്ത ദിവസം എത്തുമെന്നറിയിച്ചിരുന്നു. എന്നാൽ ഇതിനിടെയാണ് ആരൊ തെരുവുനായയുടെ ജഡം ഡീസലൊഴിച്ച് കത്തിച്ചത്. എന്നാൽ പാതി മാത്രമാണ് കത്തിയത്.
തിങ്കളാഴ്ച ക്ഷേത്രത്തിലെത്തിയ ഭക്തരും, യാത്രക്കാരുമാണ് തെരുവുനായയുടെ ജഡം പാതി കത്തിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാർഡ് കൗൺസിലർ അൻസാരി സ്ഥലത്തെത്തുകയും, ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് മറവു ചെയ്യുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിലും വിവരമെത്തിയിരുന്നു.
In Thalassery, the body of a stray dog was burnt in the temple premises.
