പാനൂർ (www.panoornews.in) രാജു കാട്ടുപുനം എഴുതിയ ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകൾ എന്ന പുസ്തകത്തെക്കുറിച്ചുള്ള സംവാദം നടന്നു. മൈലാഞ്ചിയിടൽ മത്സരവും, ഒപ്പരം പാടാം എന്നീ പരിപാടിയും നടന്നു. ബെയിസിൽ പീടിക ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക സംവാദം, മൈലാഞ്ചിയിടൽ മത്സരം, ഒപ്പരം പാടാം എന്നീ പരിപാടികൾ നടന്നു.



രാജു കാട്ടുപുനത്തിന്റെ ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകൾ എന്ന പുസ്തക സംവാദത്തിൽ രാജു കാട്ടുപുനം പങ്കെടുത്തു. പ്രസീത. കെ മോഡറേറ്ററായി.
അജിത.വി.പി, അവന്തിക. പി,ഉഷ കരുണാകരൻ, പ്രസന്നകുമാരി.കെ.വി, ജിഷ.എം,ശിവദ.വി.ആർ, ലസിത.എൻ.വി,നയന. എൻ.കെ, മേധ അനിൽ എന്നിവർ വിഷയാവതരണം നടത്തി.
സംവാദത്തിൽ ഡോ.കെ.കെ. രാജാറാം, ജയപ്രകാശ് പാനൂർ, കെ.കെ.രാജൻ, കെ.കെ.ബാബു എന്നിവർ പങ്കെടുത്തു. മൈലാഞ്ചിയിടൽ മത്സരത്തിൽ റിയ ഫാത്തിമ, റിദ റസ് ലിൻ എന്നിവർ ഒന്നാം സ്ഥാനവും റഷ ഫാത്തിമ, റജീന എന്നിവർ രണ്ടാം സ്ഥാനവും വൈവിക മനോജ്, ശ്രീനിരാമയ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
A discussion was held on the book titled Aohara Pratibha, written by Raju Kattupunam.
