പുത്തൂർ:(www.panoornews .in) സെൻട്രൽ പുത്തൂർ. എൽ. പി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെഭാഗമായി സ്കൂളിന്റെ മുൻ പ്രധാനാധ്യാപകനും പ്രമുഖ സാതന്ത്ര്യ സമര സേനാനിയും കലാകാര നുമായ കെ.കെ.ആർ മാസ്റ്ററുടെ സ്മരണക്കായി " ഓർമ്മ മരം "നട്ടു.



കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റും , അദ്ദേഹത്തിന്റെ മകളുമായ കെ.ലത നിർവഹിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായുള്ള ഈ പദ്ധതിയുടെ സംരക്ഷണം അതാത് വിദ്യാലയങ്ങളായിരിക്കും നടത്തേണ്ടത്.
ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ ബാലൻ വയലേരി പദ്ധതി വിശദീകരണം നടത്തി. വിദ്യാലയത്തിന്റെ പ്രധാനാധ്യാപിക ടി.കെ അജിത സ്വാഗതവും വാർഡ് മെമ്പർ ടി.സുജില അദ്ധ്യക്ഷതയും വഹിച്ച യോഗത്തിൽ കെ. സുവീൺ , വിൻഷി പി.കെ കെ ഗിജേഷ് , നിമിഷ . ഒ.പി എന്നിവർ സംസാരിച്ചു.
തുടർന്ന് 1996 - 2021 പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. മുൻ അധ്യാപകരായ കെ. ചന്ദ്രൻ മാസ്റ്റർ, രവീന്ദ്രനാഥൻ മാസ്റ്റർ , സി.രാധ ടീച്ചർ, ചന്ദ്രി വി.പി ടീച്ചർ, കെ. പുഷ്പ ടീച്ചർ, കെ നാണു മാസ്റ്റർ ,ടി.കെ അജിത ടീച്ചർ, ശാന്ത കെഎന്നിവരെ ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും കലാപരിപാടികളും നടന്നു.
#Ormaram #project started in# Kunnothuparam #Panchayat#Mavin planted a #sapling in memory of# KKR, who was the #Headmaster of#Central Puttur LP School.
