മാഹി:(www.panoornews.in) മാഹി പള്ളിയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിന് മുന്നോടിയായി പന്തൽ കാല്നാട്ടു കർമ്മം ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ കർമികത്വത്തിൽ നടത്തപ്പെട്ടു.
ചടങ്ങിൽ സഹവികാരി ഫാദർ ഡിലു റാഫേൽ , പാരീഷ് പാസ്റ്ററൽ കൗൺസിൽ സെക്രടറി രാജേഷ് ഡിസിൽവ , ജോയിന്റ് സെക്രട്ടറി ഇ. എക്സ് അഗസ്റ്റിൻ, കൺവീനർ ജെയ്സൺ, മറ്റ് പാരീഷ് കൗൺസിൽ അംഗങ്ങളും ഇടവക സമൂഹവും സബന്ധിച്ചു. വിശുദ്ധ അമ്മത്രേസ്യ യുടെ തിരുന്നാൾ ഒക്ടോബർ 5 മുതൽ 22 വരെയാണ് ആലോഷിക്കപ്പെടുന്നത്
#Mahi Palli #festival on #October 5;Pandal Calnatu Karma was held.
