കണ്ണൂർ :(www.panoornews.in) കളിയാക്കി ചിരിച്ചുവെന്ന് ആരോപിച്ച് മൂന്നംഗ സംഘം യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ചു.പാപ്പിനിശേരി അരോളിയിലെ മൊട്ടമ്മൽ കൂങ്കരൻ വീട്ടിൽ സുനോജിനെ (40)യാണ് മർദ്ദിച്ചത്.

15 ന് വൈകുന്നേരം 6.30 മണിയോടെ പാപ്പിനിശേരി എസ്.ബി.ഐ ബേങ്കിന് സമീപം വെച്ചാണ് സംഭവം. മൊബൈൽഫോൺ നോക്കി വീഡിയോകൾ കാണുകയായിരുന്നു യുവാവ്.
സമീപത്തെത്തിയ മൂന്നംഗ സംഘത്തെ കളിയാക്കി ചിരിച്ചുവെന്നാരോപിച്ച് പരാതിക്കാരനെ പ്രജിത്ത്, കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പേരുമാണ് മർദ്ദിച്ചതെന്ന് വളപട്ടണം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
In #Kannur, a# three-member #gang #beat up a# young #man and #injured him for #allegedly# laughing at him