Sep 16, 2023 12:31 AM

പാനൂർ :(www.panoornews.in)  പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു . അപകടം അർധരാത്രി 12 മണിക്ക് ഈസ്റ്റ് പാനൂരിനടുത്ത് കൈവേലിക്കലിലാണ് അപകടമുണ്ടായത്.

കുന്നുമ്മൽ പത്മിനി എന്നവരുടെ തട്ടുകടയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കത്തിനശിച്ചത്. വൈകീട്ട് 6 മണിയോടെ കട പൂട്ടി പോയതായിരുന്നു. ഉഗ്രസ്ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറഞ്ഞു.

പാനൂരിൽ നിന്നും അഗ്നിശമന സേന സംഭവസ്ഥലത്ത് കുതിച്ചെത്തി കൂടുതൽ അപകടങ്ങളൊഴിവാക്കി തീയണച്ചു. അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫീസർ കെ. ദിവു കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ യു.കെ.രാജീവൻ , ടി.കെ.ശ്രീകേഷ്, പി.രാഹുൽ, വി.അഖിൽ, കെ. അഖിൽ, ഹോംഗാർഡ് വി.പി മിഥുൻ എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വിവരമറിഞ്ഞ് പാനൂർ പൊലീസും സ്ഥലത്തെത്തി.

A# gas cylinder# exploded in# Panoor and the shop was# destroyed;The #accident happened at 12 midnight

Next TV

Top Stories