Aug 12, 2023 02:17 PM

പാനൂർ:(www.panoornews.in)    പാനൂരിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് തകർച്ചയുടെ വക്കിലായിട്ടും നഗരസഭക്ക് കുലുക്കമില്ല. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് പൊളിഞ്ഞ് വീഴാമെന്ന അവസ്ഥയിലാണ് കെട്ടിടം.

കുറ്റ്യാടി മട്ടന്നൂർ നാലുവരിപ്പാതയ്ക്കായി വീതിക്കൂട്ടുന്ന സമയത്ത് കെട്ടിടം പൊളിച്ചോട്ടെയെന്ന നിലപാടിലാണ് നഗരസഭ പാനൂർ ടൗണിൽ മത്സ്യ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് - അധികൃതർ പൊളിക്കുമോ അല്ലെങ്കിൽ പൊളിഞ്ഞ് വീഴുമോ എന്നതാണ് നാട്ടുകാരുടെ ആശങ്ക.

പാനൂർ നഗരത്തിലെ നഗരസഭയുടെ കീഴിലെ പഞ്ചായത്ത് ഷോ പ്പിങ് കോംപ്ലക്സിലെ മത്സ്യമാർക്കറ്റ് ഉൾപ്പെടെയുള്ള കെട്ടിടം പൂർർണമായും പൊളിക്കാൻ പദ്ധതിയിട്ടിട്ട് മാസങ്ങളായി. കെട്ടിടത്തിൻ്റെ ഉൾവശത്തെ കാഴ്ചകൾ പേടിപ്പെടുത്തുന്നതാണ്. കെട്ടിടം തകർച്ചയുടെ വക്കിലെത്തിയിട്ട് വർഷങ്ങളായി. ഇപ്പോൾ മുഴുവ ൻ വ്യാപാരികളെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.

എന്നാൽ കെട്ടിടത്തിന് ചുറ്റുപാടും വേറെയും ധാരാളം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യതയുള്ള ഈ കെട്ടിടത്തി നടിയിലൂടെ ദിവസേന നിരവധി ആളുകൾ നടന്നു പോകുന്നുണ്ട്.

ഈ കെട്ടിടത്തിൽ താഴെ ഭാഗത്ത് പ്രവർത്തിച്ച നഗരസഭ മത്സ്യ മാർക്കറ്റ് ഇതോടെ വഴിയാധാരമായി. പകരം സ്ഥലം ലഭിക്കാതെ കെട്ടിടത്തിന് സമീപം തന്നെ താത്ക്കാലിക ഷെഡുണ്ടാക്കിയാണ് ഇപ്പോൾ മത്സ്യ വ്യാപാരം. കെട്ടിടം എന്ന് പൊളിക്കുമെന്ന് ആർക്കും നിശ്ചയമില്ല.

കെട്ടിടം പൊളിച്ചുമാറ്റാനുള്ള ഒരു ശ്രമവും നഗരസഭ ആരംഭിച്ചിട്ടുമില്ല. നാലു വരിപ്പാത വരുന്നതിനാൽ ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ കഴിയില്ല. നാലുവരിപ്പാത വരുമ്പോൾ കെട്ടിടം പൊളിച്ചോട്ടെ എന്ന നിലപാടാണ് നഗരസഭക്ക്. പാനൂർ നഗരസ ഭയിൽ ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റ് പണിയാൻ എത്രയും വേഗം സ്ഥലം കണ്ടെത്തണമെന്നും, ജനങ്ങളുടെ ജീവൻ വച്ച് പന്താടരുതെന്നുമാണ് വ്യാപാരികളടക്കമുള്ളവരുടെ ആവശ്യം.

Patanam Kath Panoor Panchayat Shopping Complex When the four-lane road comes, the city council should demolish it, and the traders should not wait for the disaster

Next TV

Top Stories