കടവത്തൂർ :(www.panoornews.in) കനത്ത മഴയിൽ നടപ്പാതയുടെ അരികിടിഞ്ഞ് പുഴയിലേക്ക് താഴ്ന്നു. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ഇരഞ്ഞിൻ കീഴിൽ കുറൂളിക്കാവിന് സമീപം കണ്ണോൾ കുണ്ടിൽ അലിയുടെ ഉടമസ്ഥതയിലുള്ള ചെറിയ കൊയബ്രത്ത് പറമ്പ് ഉൾപ്പെടുന്ന ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞത്.



വിദ്യാർഥികൾ ഉൾപ്പെടെ ദിവസേന നൂറോളം കാൽനടയാത്രക്കാരും, ബൈക്കുൾപ്പടെയുള്ള ചെറു വാഹനങ്ങളും ഉപയോഗിക്കുന്ന പാതയാണിത്. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. തങ്കമണി യുടെ നേതൃത്വത്തിൽ ബ്ലോക്ക് അംഗം പി.കെ അലി, പഞ്ചായത്ത് അംഗങ്ങളായ നെല്ലൂർ ഇസ്മയിൽ, കെ. ഇസ്മയിൽ, തെക്കയിൽ സക്കീന എന്നിവർ സ്ഥലം സന്ദർശിച്ചു.
During #heavy rains, the #pavement fell into the# river at #Kadavathur
