തലശേരി: തലശേരിയിൽ കൂട്ടത്തോടെ കാടിറങ്ങി വന്ന കാട്ടുപന്നികൾ വീട്ടുകിണറ്റിൽ കുടുങ്ങി ,6 എണ്ണത്തെയും വെടിവച്ചു കൊന്നു
കാർഷിക വിളകൾ നശിപ്പിക്കാൻ തലശേരി കുണ്ടൂർ മലയിറങ്ങി വന്ന കാട്ടുപന്നിക്കൂട്ടം താഴ് വാരത്തെ വീട്ടുകിണറ്റിൽ വീണു കുടുങ്ങി. വനം വകുപ്പിന്റെ വൈൽഡ് ലൈഫ് വാർഡൻ കൊട്ടിയൂർ റേഞ്ചിലെ എം പാനൽ ഷൂട്ടർ സി.കെ വിനോദാണ് നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ തന്നെ പന്നികളെ വെടിവച്ചു കൊന്നത്.
പിന്നീട് കിണറ്റിൽ നിന്നും കരകയറ്റി സംസ്കരിച്ചു. എരഞ്ഞോളി പഞ്ചായത്ത് കൊടക്കളം ആറാം വാർഡിലെ കല്ലംകണ്ടി മീനാക്ഷിയുടെ കിണറ്റിലാണ് പന്നികൾ വീണത്. കിണറ്റിന് ചെറിയ ആൾമറ മാത്രമേ ഉള്ളൂ.
ഇന്ന് രാവിലെ 7.30 ഓ ടെയാണ് വെള്ളം വറ്റിത്തുടങ്ങിയ കിണറിൽ അകപ്പെട്ട ചെറുതും വലുതുമായ ആറ് പന്നികളെ വീട്ടുകാർ കാണുന്നത്. കുണ്ടൂർ മലയുടെ മിക്ക ഭാഗങ്ങളും കാട്ടുപന്നികളുടെ വിഹാര സ്ഥലങ്ങളാണ്.
ഇവിടെയും താഴ്വാരത്തും നട്ടു വളർത്തുന്ന ചേന, ചേമ്പ്, മരച്ചിനി, വാഴ, മറ്റ് ഫല വൃക്ഷത്തൈകളും പതിവായി നശിപ്പിക്കപ്പെടുന്നുണ്ട്. മാത്രമല്ല കുണ്ടൂർ മല ഭാഗത്തിലൂടെ പോവുന്ന കാൽനടയാത്ര ക്കാരും, ഇരുചക്രവാഹന യാത്രികരും ഇവയുടെ ആക്രമത്തിനിരകളാവാറുമുണ്ട്. തീരാ ശല്യമായ ഏതാനും കാട്ടുപന്നികളെ വനം വകുപ്പിന്റെ സഹായത്തോടെ വെടിവച്ച് കൊന്നിരുന്നു.
കുട്ടിമാക്കൂലിലെ അന്തോളി മലയിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇവിടെ ചിള്ളക്കര, ആറ്റുപുറം, പെരിങ്ങളം വയൽപ്രദേശങ്ങളിൽ കാർഷിക വിളകൾ നശിപ്പി ക്കുന്നതും, വഴിയാത്രികരെ യും വാഹന യാത്രികരെയും ആക്രമിക്കുന്നതും കൂടിയ തോടെ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുവാദം നഗരസഭാ ചെയർ പേഴ്സൻ നൽകിയിട്ടുണ്ട്.
The wild boars that came out of the forest in large numbers in Thalassery got stuck in the house well;All 6 were shot dead