പാനൂർ: പാനൂർ പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി മഖാം ഉറൂസിന് ഞായറാഴ്ച തുടക്കമാവും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും. എട്ട് ദിവസം നീളുന്ന പരിപാടികൾ 18ന് സമാപിക്കും.

ഉറൂസ് ദിനാചാരണത്തിന്റെ ഭാഗമായി മൗലിദ് പാരായണം, മഖാം സിയാറത്ത്, സ്നേഹ സംഗമം, പാരന്റിങ് ടീനേജ് ക്ലാസ്, സനദ് ദാനം, മതപ്രഭാഷണം, അന്നദാനം എന്നിവ നടക്കും.അഹമദ് കബീർ ബാഖവി, നൗഷാദ് ബാഖവി, ഡോ. സാലിം ഫൈസി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, റാഷിദ് ഗസാലി, റഫീഖ് സക്കരിയ ഫൈസി എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തും.
അനുമോദനം സഫാരി ഗ്രൂപ്പ് ചെയർമാൻ കെ സൈനുൽ ആബിദ് നിർവഹിക്കും. 18ന് ആയിരങ്ങൾക്കുള്ള അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാർത്താസമ്മേളനത്തിൽ കെ എൻ മുസ്തഫ, കൂടത്തിൽ സിദ്ദീഖ്, അസീസ് കുന്നോത്ത് , കാസിം ഹന, മജീദ് തുറങ്ങാൾ,എൻഎ ഇസ്മായിൽ, ഖാലിദ് പിലാവുള്ളതിൽ, ഫായിസ് പറമ്പത്ത്, നജീബ് നെല്ലിക്ക എന്നിവർ പങ്കെടുത്തു.
Peringathur Shaikh Aliyul Koofi Maqam Uruz will begin on Sunday