കണ്ണൂർ : പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2004-ലെ ഗതി വരുമെന്ന് കെ. മുരളീധരന്‍ എംപി. അലക്കൊഴിഞ്ഞ് കാശിക്ക് പോകാനാവില്ല. കൂടിയാലോചനക്കാണെങ്കില്‍ താന്‍ ഒരുക്കമാണെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പുനഃസംഘടന എല്ലാ കാലത്തും ഇങ്ങനെയായിരുന്നു. മണ്ഡലം പുനഃസംഘടനയിലെങ്കിലും വീഴ്ച്ച ആവര്‍ത്തിക്കാതിരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.അതിനിടെ എ., ഐ. ഗ്രൂപ്പുകള്‍ നടത്തുന്ന സംയുക്ത നീക്കങ്ങള്‍ക്ക് തടയിടാനുള്ള ശ്രമവുമായി വി.ഡി. സതീശനും കെ. സുധാകരനും രംഗത്തെത്തി.
പ്രകോപനമില്ലാതെ, സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. വെള്ളിയാഴ്ച സുധാകരന്‍ രമേശ് ചെന്നിത്തലയെയും എം.എം. ഹസനെയും കണ്ടിരുന്നെങ്കിലും സമവായമായിരുന്നില്ല.
.ഇതിനിടെ വിശാല ഗ്രൂപ്പ് യോഗങ്ങള്‍ വിളിക്കാനാണ് എ., ഐ. ഗ്രൂപ്പുകളുടെ തീരുമാനം. ആരൊക്കെ ഒപ്പമുണ്ടെന്ന് കണ്ടെത്തുകയാണ് യോഗത്തിലൂടെ ഗ്രൂപ്പുകള്‍ ലക്ഷ്യംവയ്ക്കുന്നത്
K.Muralidharan MP said that if they do not learn yet, Congress will face the fate of 2004.