തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ കോഴിക്കോട് ബേബി മെമ്മൊറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ തലശേരി കോ -ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂത്രത്തിലെ പഴുപ്പും രക്തസമ്മര്‍ദവും ഭേദമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വെള്ളി രാവിലെ കോഴിക്കോടേക്ക് കൊണ്ടുപോയത്.
ഡോ ശൈലേഷ് ഐക്കൊട്ടാണ് പരിശോധിക്കുന്നത്. നാല് വര്‍ഷംമുമ്പ് ബേബിയില്‍ നിന്ന് ചെറുകുടലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
Living Martyr Pushpan was shifted to Kozhikode Hospital.