കണ്ണൂർ : കടയുടെ പിറകിൽ കുഴിയുണ്ടാക്കി അതിനകത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചു വെച്ച് വിൽപ്പന നടത്തുകയായിരുന്ന വ്യാപാരിയെ ഇരിക്കൂർ എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തു. കുട്ടാവ് ആലുംമൂട്ടിൽ അസ്മിക സ്റ്റോർ നടത്തുന്ന കുട്ടാവിലെ എം.ശശിധരൻ (50)ആണ് പിടിയിലായത്. കടയുടെ പിറകിൽ കുഴിയുണ്ടാക്കി അതിനകത്ത് പാൻമസാലകൾ ഒളിപ്പിച്ചുവെച്ച് മൂടിവെച്ച നിലയിലായിരുന്നു.



ഇതരസം സ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ഇവിടെ നിന്ന് പാൻമസാല വാങ്ങിക്കാറുണ്ടായിരുന്നു. ആവശ്യക്കാർ വരുമ്പോൾ കുഴിയിൽ നിന്ന് എടുത്തു നൽകുകയിരുന്നു പതിവ്. രഹസ്യ വിവരത്തെ ത്തുടർന്ന് പോലീസ് കട നിരീക്ഷിച്ചു വരികയായിരുന്നു. പാൻമസാല വിൽപ്പന തകൃതിയായി നടക്കുന്നുവെന്ന് വ്യക്തമായതോ ടെയാണ് റെയ്ഡ് നടത്തിയത്. 50 വലിയ പാക്കറ്റ് പാൻമസാല കുഴിയിൽ നിന്നും കണ്ടെടുത്തു.
Sale of prohibited tobacco products dug in the back of the shop;Trader arrested
