അരിക്കൊമ്പനെ ഇന്ന് തുറന്നുവിടില്ല; വനം വകുപ്പിന്‍റെ നടപടി മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന്

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടില്ല; വനം വകുപ്പിന്‍റെ നടപടി മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന്
Jun 5, 2023 04:03 PM | By Rajina Sandeep

കമ്പം: അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടില്ല. ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും വരെ ആനയെ കാട്ടിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതി നിർദേശം നൽകിയ സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ നടപടി. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ഹർജി നൽകിയത്. ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ച് പരിഗണിക്കും.

അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. കമ്പത്ത് ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ.

ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ, കഴിഞ്ഞ ദിവസം അരിക്കൊമ്പൻ തമിഴ്നാട്ടിലെ കമ്പം മജനവാസ മേഖലയിലേക്ക് ഇറങ്ങി. കമ്പം ടൗണിലൂടെ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉൾക്കാട്ടിലേക്ക് എത്തിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിക്കുകയായിരുന്നു.

The cornfield will not be opened today;The Forest Department's action follows the direction of the Madras High Court

Next TV

Related Stories
പാനൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; കുറ്റപത്രം ഉടൻ സമർപ്പിക്കും

Apr 19, 2024 10:15 PM

പാനൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; കുറ്റപത്രം ഉടൻ സമർപ്പിക്കും

പാനൂർ ബോംബ് സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ ; കുറ്റപത്രം ഉടൻ...

Read More >>
തെക്കേ ചെണ്ടയാട് നീളാ മംഗളപുരം ശ്രീകൃഷ്ണ - ദേവീ ഭദ്രകാളീ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ  കട്ടിളവെപ്പ് കർമ്മം നടന്നു ;  നിരവധി ഭക്തർ പങ്കെടുത്തു.

Apr 19, 2024 06:05 PM

തെക്കേ ചെണ്ടയാട് നീളാ മംഗളപുരം ശ്രീകൃഷ്ണ - ദേവീ ഭദ്രകാളീ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കട്ടിളവെപ്പ് കർമ്മം നടന്നു ; നിരവധി ഭക്തർ പങ്കെടുത്തു.

തെക്കേ ചെണ്ടയാട് നീളാ മംഗളപുരം ശ്രീകൃഷ്ണ - ദേവീ ഭദ്രകാളീ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കട്ടിളവെപ്പ് കർമ്മം നടന്നു...

Read More >>
പൊയിലൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 02:34 PM

പൊയിലൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പൊയിലൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories










News Roundup