സ്മൃതി കേരളം ഒരു കോടി കേരവൃക്ഷത്തൈ നടീൽ യജ്ഞനം ; കൂത്തുപറമ്പ് മണ്ഡലംതല ഉദ്ഘാടനം സുരേഷ് ഗോപി എം.പി. നിർവഹിച്ചു

സ്മൃതി കേരളം ഒരു കോടി കേരവൃക്ഷത്തൈ നടീൽ യജ്ഞനം ; കൂത്തുപറമ്പ് മണ്ഡലംതല ഉദ്ഘാടനം സുരേഷ് ഗോപി എം.പി. നിർവഹിച്ചു
Oct 4, 2021 03:30 PM | By Truevision Admin

കൂത്തുപറമ്പ്  : സർക്കാർ സംവിധാനങ്ങൾക്ക് കാത്തുനിൽക്കാതെ സ്വന്തം ഉത്തരവാദിത്വമായി കണ്ട് എല്ലാവരും കേരകൃഷി വ്യാപനത്തിൽ പങ്കാളികളാവണമെന്ന് സുരേഷ് ഗോപി എം.പി. പറഞ്ഞു.

സ്മൃതി കേരളം ഒരു കോടി കേരവൃക്ഷത്തൈ നടീൽ യജ്ഞത്തിന്റെ ബി.ജെ.പി. കൂത്തുപറമ്പ് മണ്ഡലം തല യജ്ഞം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മുര്യാട് കുഞ്ഞമ്പു സ്മാരക എൽ.പി. സ്കൂളിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. ഷിജിലാൽ അധ്യക്ഷനായിരുന്നു. ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു.

കെ.രഞ്ജിത്, എൻ.ഹരിദാസ് , പി.സത്യപ്രകാശൻ, കെ.കെ.വിനോദൻ, വിജയൻ വട്ടിപ്രം, കെ.ബി.പ്രജിൽ, വി.പി.ഷാജി, സി.പി.സംഗീത, കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.

സ്കൂളിന് സമീപത്തെ വീട്ടുപറമ്പിൽ തെങ്ങിൻതൈ നട്ടതിനുശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

Smriti Kerala One crore coconut tree planting yajna; Koothuparamba constituency level inauguration by Suresh Gopi MP Performed

Next TV

Related Stories
മാലിന്യം വേർതിരിക്കാൻ ആർ.ആർ.എഫ് പ്രവർത്തനമാരംഭിച്ചു

Oct 4, 2021 01:40 PM

മാലിന്യം വേർതിരിക്കാൻ ആർ.ആർ.എഫ് പ്രവർത്തനമാരംഭിച്ചു

കൂത്തുപറമ്പ് നഗരസഭയിലെ അജൈവ മാലിന്യം ശേഖരിച്ച് സംഭരിക്കുന്നതിനും വേർതിരിക്കുന്നതിനുമായുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ (ആർ.ആർ.എഫ്.)...

Read More >>
ഇവരുടെ സ്വപ്നങ്ങള്‍ക്ക് ആകാശവലുപ്പം. അത് നിര്‍ധനരിലേക്ക്

Oct 4, 2021 12:22 PM

ഇവരുടെ സ്വപ്നങ്ങള്‍ക്ക് ആകാശവലുപ്പം. അത് നിര്‍ധനരിലേക്ക്

വലിച്ചെറിയുന്ന കുപ്പികളടക്കമുള്ളവ കഴുകി മിനുക്കി ഉല്‍പന്നങ്ങളാക്കുമ്പോള്‍ ഇവരുടെ സ്വപ്നങ്ങള്‍ക്ക് ആകാശവലുപ്പം. അത്...

Read More >>