പാനൂർ : പാനൂരിനടുത്ത് കല്ലിക്കണ്ടിയിൽ ക്ഷേത്രത്തിന് നേരെ അക്രമം. കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് നേരെയാണ് സാമൂഹിക ദ്രോഹികളുടെ അക്രമം ഉണ്ടായത്.
ക്ഷേത്രത്തിനക ത്ത് തീയിടുകയും ശ്രീകോവിൽ പടിയിൽ തുണികളും പേപ്പറുകളും ഉപയോഗിച്ച് തീയിട്ട നിലയി ലുമാണ്. അമ്പലത്തിന്റെ ഓഫിസ് റൂമിന് മുന്നിലും കൽവിളക്കിന് മുന്നിലും വയർ കുട്ടിയിട്ട് തീയിട്ടു. പായസം നിവേദിക്കുന്ന ഉരുളി മതിലിൽ വെച്ച നിലയിലുമായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
കൊളവല്ലൂർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു
Violence against temple in Panur