പാനൂരിൽ യുവാവ് അക്രമാസക്തനായി ; 2 എസ്.ഐമാർക്കും, നാട്ടുകാർക്കും പരിക്ക്

പാനൂരിൽ  യുവാവ് അക്രമാസക്തനായി ; 2 എസ്.ഐമാർക്കും, നാട്ടുകാർക്കും പരിക്ക്
Mar 20, 2023 09:14 PM | By Rajina Sandeep

പാനൂർ:  പാനൂരിനടുത്ത് മീത്തലെ ചമ്പാടിന് സമീപം കൂരാറ റോഡിൽ മനയത്ത് വയലിൽ ഓട്ടോ ഡ്രൈവർക്കും, ഹോട്ടൽ ജീവനക്കാരനും, പോലീസിനും മർദ്ദനമേറ്റു. മനയത്ത് വയലിലെ യുവാവാണ് ഇന്ന് പുലർച്ചെ മുതൽ പരാക്രമണം കാട്ടിയത്. സഫാ മൻസിലെ ഓട്ടോ ഡ്രൈവർ പാൽ വിതരണക്കാരനായ ലത്തീഫാ (53) ആണ് ആദ്യം അക്രമ ത്തിനിരയായത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ലത്തീഫ് പുലർച്ചെ വീട്ടിൽ നിന്ന് ഓട്ടോ ഓടിച്ച് തലശേരി യിൽ പാൽ എടുക്കുവാൻ പോവുകയായിരുന്നു. ചമ്പാട് മനയത്ത് വയലിൽ നല്ല പൊക്കമുള്ള ട്രൗസർ മാത്രം ധരിച്ച ആൾ ഓട്ടോ തടഞ്ഞു നിർത്തി കയ്യിൽ ഉണ്ടായിരുന്ന കൊടുവാൾ കൊണ്ട് ഓട്ടോയുടെ ചില്ല് തച്ചുടയ്ക്കുകയായിരുന്നു.

ചില്ല് പൂർണമായും തകർന്നു. ഉടൻ ലത്തീഫ് ഓട്ടോ ഓടിച്ച് മൂലക്കടവിൽ എത്തി പന്തക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പന്തക്കൽ പോലീ സിന്റെ നിർദ്ദേശ പ്രകാരം പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തലനാരിഴയ്ക്കാണ് ആയുധം ദേഹത്ത് തട്ടാതിരുന്നതെ ന്ന് ലത്തീഫ് പറഞ്ഞു.

ഇതിനിടെ മനയത്ത് വയലിൽ നിന്ന് നടന്ന് ചമ്പാട് ഹോട്ടലിലേക്ക് പോകുകയായിരുന്ന നാണി വിലാസ് ഹോട്ടൽ ജീവനക്കാരൻ പ്രദീപനെ ഈ യുവാവ് തടഞ്ഞു നിർത്തി കൊടുവാൾ വീശി. തലനാരിഴക്ക് രക്ഷപ്പെട്ട പ്രദീപൻ വൈദ്യസഹായം തേടുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവർത്തകൻ നസീർ ഇടവലത്തിനും മർദ്ദനമേറ്റു. നസീർ പാനൂർ പൊലീസിന് വിവരം നൽകിയതോടെ പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ. കെ.അനിൽ കുമാർ, കൺട്രോൾ റൂം എസ്ഐ ഇ.സോമനാഥൻ എന്നിവരട ങ്ങുന്ന സംഘം കുതിച്ചെത്തുകയായിരുന്നു. 'യുവാവിനെ കീഴ്പ്പെടുത്തുവാൻ ശ്രമിച്ചപ്പോൾ ഇയാൾ എസ്.ഐ സോമനാഥനെ തള്ളിയിട്ടു. കൊടുവാൾ വീശുന്നതിനിടെ എസ്.ഐ അനിൽകുമാറിനും പരിക്കേറ്റു. ഒടുവിൽ സ്ട്രൈക്കിംഗ് ഫോഴ്സ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മനയത്ത് വയൽ സ്വദേശിയായ ഈ യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സൂച നയുണ്ട്. ഇയാളെ തിരൂർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

The youth became violent in Panur;2 SIs and locals injured

Next TV

Related Stories
പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി മഖാം ഉറൂസിന് ഞായറാഴ്ച തുടക്കമാവും

Jun 10, 2023 12:19 PM

പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി മഖാം ഉറൂസിന് ഞായറാഴ്ച തുടക്കമാവും

പാനൂർ പെരിങ്ങത്തൂർ ശൈഖ് അലിയ്യുൽ കൂഫി മഖാം ഉറൂസിന് ഞായറാഴ്ച തുടക്കം...

Read More >>
ഇനിയും പഠിച്ചില്ലെങ്കിൽ കോൺഗ്രസിന് 2004 ലെ ഗതിയെന്ന് കെ.മുരളീധരൻ എം പി.

Jun 10, 2023 12:05 PM

ഇനിയും പഠിച്ചില്ലെങ്കിൽ കോൺഗ്രസിന് 2004 ലെ ഗതിയെന്ന് കെ.മുരളീധരൻ എം പി.

പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2004-ലെ ഗതി വരുമെന്ന് കെ. മുരളീധരന്‍...

Read More >>
ഇളനീർക്കാവുകൾ സമർപ്പിച്ചു കൊട്ടിയൂരിൽ ഇന്ന്‌ ഇളനീരാട്ടം ; മഴ കനത്തു

Jun 10, 2023 11:15 AM

ഇളനീർക്കാവുകൾ സമർപ്പിച്ചു കൊട്ടിയൂരിൽ ഇന്ന്‌ ഇളനീരാട്ടം ; മഴ കനത്തു

ഇളനീർക്കാവുകൾ സമർപ്പിച്ചു കൊട്ടിയൂരിൽ ഇന്ന്‌...

Read More >>
കൊട്ടിയൂർ ഉത്സവം കണ്ട് മടങ്ങിയ ദേവസ്വം ജീവനക്കാരൻ്റെ കാറിൽ പെരുമ്പാമ്പ്

Jun 10, 2023 10:43 AM

കൊട്ടിയൂർ ഉത്സവം കണ്ട് മടങ്ങിയ ദേവസ്വം ജീവനക്കാരൻ്റെ കാറിൽ പെരുമ്പാമ്പ്

ഓടിക്കൊണ്ടിരുന്ന കാറിൽ പെരുമ്പാമ്പിനെ കണ്ടത് ഭീതി പരത്തി....

Read More >>
കെ.എസ്.ആർടി.സിയിലുൾപ്പടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമെന്ന്  മന്ത്രി ആന്റണി രാജു

Jun 10, 2023 07:10 AM

കെ.എസ്.ആർടി.സിയിലുൾപ്പടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1മുതൽ സീറ്റ് ബെൽറ്റ്...

Read More >>
ചരിത്രത്തിൽ ചരിത്രം കുറിച്ച് കല്ലിക്കണ്ടി എൻ എ എം കോളേജ് ; പരിമിതികളോട് പൊരുതി അക്ഷയ് നേടിയ വിജയത്തിനും പൊൻതിളക്കം

Jun 9, 2023 09:32 PM

ചരിത്രത്തിൽ ചരിത്രം കുറിച്ച് കല്ലിക്കണ്ടി എൻ എ എം കോളേജ് ; പരിമിതികളോട് പൊരുതി അക്ഷയ് നേടിയ വിജയത്തിനും പൊൻതിളക്കം

ചരിത്ര വിഭാഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഏറ്റവും ഉയർന്ന വിജയം നേടി കല്ലിക്കണ്ടി എൻ എ എം കോളേജ്...

Read More >>
Top Stories

News Roundup