Mar 19, 2023 10:13 PM

പാനൂർ:  നിലവിൽ തെക്കേ പാനൂരിലെ ക്രസൻ്റ് ആശുപത്രി വരെയാണ് കുറ്റിയിടൽ എത്തിയിരിക്കുന്നത്. ആശുപത്രി പൂർണമായും നാലുവരിപ്പാതയിൽ ഇല്ലാതാവും. പാനൂർ ടൗൺ പൂർണമായും ഇല്ലാതാവുന്ന രീതിയിലാണ് കുറ്റിയിടൽ നടക്കുന്നത്. പാനൂർ ടൗണിലേക്ക് കുറ്റിയിടൽ കടക്കുമ്പോൾ തടയാൻ വ്യാപാരികളും സന്നദ്ധരായുണ്ട്. സംഘടനാ ഭേദമന്യേയാണ് വ്യാപാരികൾ പ്രതിഷേധിക്കുക.. പ്രതിഷേധം കഴിയുന്നതും ഒഴിവാക്കാൻ അതിരാവിലെ മാർക്കിടൽ നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

എസ്.എസ്.എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ നടക്കുന്നതിനാൽ കുറ്റിയിടൽ വൈകാനും സാധ്യതയുണ്ട്. കനത്ത ചൂട് ഒഴിവാക്കാൻ നേരത്തെ എത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചതായാണ് വിവരം. രാവിലെ പൊലീസുകാരും എത്തും. പ്രവൃത്തി തടയുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

ഇതേ തുടർന്നാണ് പൂക്കോം ടൗണിലുൾപ്പടെ മാർക്കിടൽ നടന്നത്. ആദ്യം മുന്നറിയിപ്പിലൊതുങ്ങുമെങ്കിലും ബലപ്രയോഗവുമുണ്ടാകും. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങുകയാണെങ്കിൽ ആ ദിവസത്തെ നഷ്ടപരിഹാരത്തുക പ്രതിഷേധക്കാരിൽ നിന്നും ഈടാക്കാനും വ്യവസ്ഥയുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കൂത്ത്പറമ്പ് സബ്ബ് ഡിവിഷണലിൽ നിന്നും കൂടുതൽ പൊലീസുകാരെത്തും. എന്തായാലും കുറ്റിയിടുമെന്ന് ഉദ്യോഗസ്ഥരും, തടയുമെന്ന് വ്യാപാരികളും തീരുമാനിച്ചാൽ പാനൂർ സംഘർഷഭരിതമാകുമെന്നുറപ്പാണ്.

Traders and police to stop the laying of pegs for the Mattanur-Kuttyadi four-lane road;Panur may become tense tomorrow.

Next TV

Top Stories










News Roundup