കണ്ണൂർ:ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുന്ന ഗുണ്ടാ - ക്വട്ടേഷൻ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനുള്ള ഓപറേഷൻ ആഗിൽ തലശ്ശേരിയിലും. പത്ത് പേർ തലശേരിയിൽ അറസ്റ്റിലായി. ഇവരിൽ കൂടുതലുള്ളത് ലഹരി ഇടപാ ടിലെ പ്രതികളും, രഹസ്യ പോലീസിന്റെ നോട്ടപ്പുള്ളികളു മാണ്.



ചാലിലെ കേളോത്ത് വീട്ടിൽ എം.കെ. റയീസ്, ചാക്കേരിയിൽ കെ.എൻ.നസീർ, തലശ്ശേരി വാടിക്കലിലെ കാനാച്ചിന്റെ വിട കെ.ഖാലിദ്, കുട്ടിമാക്കൂലിലെ ചാലിൽ വയലമ്പ്രാൻ കെ.വി.സമീഷ്, ഉക്കണ്ടൻ പീടികക്കടുത്ത മാണിക്കോത്ത് ദിപിൻ രവീന്ദ്രൻ,
ഇല്ലത്ത് താഴയിലെ മീത്തലേ പുത്തൻപുരയിൽ കെ.ജോഷിത്, അറക്കളകത്ത് എ.ഖലീൽ, പാലിശ്ശേരിയിലെ പുനത്തിൽ പി. റിസ്വാൻ, സീതി സാഹിബ് റോഡിലെ ഷാഫത്തിൽ അബാർ ദാറുൽ ഇഷാമിൽ മു ഹമ്മദ് സിനാൻ എന്നിവരെയാണ് കഴിഞ്ഞ രാത്രിയിൽ പിടി കൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇവർ ഉൾപെടെ 266 ഗുണ്ടകളാണ് ജില്ലയിലെ സിറ്റി, റൂറൽ പോലിസ് ഡിവിഷനുകളിൽ പിടിയിലായത്. അതിവരഹസ്യമായിട്ടായിരുന്നു ഗുണ്ടാവേട്ട നടത്തിയത്.
Police operation against gangsters;266 arrested in Kannur district and 10 in Thalassery.
