പൊയിലൂർ തൊടുവച്ചീന്റവിട ശാക്തേയദേവീക്ഷേത്രം പ്രതിഷ്ഠാവാർഷികാഘോഷത്തോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി

പൊയിലൂർ  തൊടുവച്ചീന്റവിട ശാക്തേയദേവീക്ഷേത്രം പ്രതിഷ്ഠാവാർഷികാഘോഷത്തോടനുബന്ധിച്ച്  കുടുംബ സംഗമം നടത്തി
Feb 2, 2023 04:23 PM | By Rajina Sandeep

പൊയിലൂർ തൊടുവച്ചീന്റവിട ശാക്തേയദേവീക്ഷേത്രം പ്രതിഷ്ഠാവാർഷികാഘോഷത്തോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി. 3 ദിവസങ്ങളിലായി നടന്ന ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാൻ നൂറു കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ടി.പി.അനന്തൻ മാസ്റ്റർ അദ്ധ്യക്ഷനായി.

കുടുംബത്തിലെ ഇരട്ടകളായി ജനിക്കുകയും ഒന്നിച്ചു ഡോക്ടർമാരാകുകയും ചെയ്ത എ.കെ അർഷ, എ.കെ അൻഷി എന്നിവരെയും ദന്തൽ ഡോക്ടർ അംഗിത തേജസ്, സിവിൽ എഞ്ചിനീയർ കെ.എസ്.ഇ യദുൽ എന്നി വരെ പി.കെ.ബാലകൃഷ്ണനും, ആദ്യകാല പൂരക്കളി കലാകാരൻ പനിച്ചിങ്ങ ഗോവിന്ദനെ സി.രാഘവനും അനുമോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കലാപരിപാടി അവതരിപ്പിച്ച പ്രതിഭകൾക്കുള്ള പുരസ്‌ക്കാരം വത്സൻ തില്ലങ്കേരി നൽകി. വി.പി.സുരേന്ദ്രൻ മാസ്റ്റർ, വി.പി.രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. നൂറു കണക്കിനാളുകൾ പങ്കെടുത്ത പരിപാടിക്ക് ജനറൽ സെക്രട്ടറി സജീവൻ യദുകുലം സ്വാഗതവും ജോ. സെക്രട്ടറി വി.പി.രാജീവൻ നന്ദിയും പറത്തു. വടകര രതി ലാൽ & പാർട്ടി അവതരിപ്പിച്ച കോമഡി ഷോയും ഗാനമേളയും അരങ്ങേറി. രാത്രി 8.10 ന് നടന്ന ശാക് തേയ പൂജയോടെ മൂന്നു ദിവസത്തെ ഉൽസവം സമാപിക്കും.

Poilur Thoduvachintavitha Shakteya Devi Temple held a family gathering on the occasion of the dedication anniversary celebration.

Next TV

Related Stories
വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Apr 26, 2024 05:22 PM

വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ്...

Read More >>
മാഹിയിൽ വേനലവധി : സ്കൂളുകൾ ഏപ്രിൽ 29 ന് അടച്ച് ജൂൺ 6 ന് തുറക്കും

Apr 26, 2024 03:43 PM

മാഹിയിൽ വേനലവധി : സ്കൂളുകൾ ഏപ്രിൽ 29 ന് അടച്ച് ജൂൺ 6 ന് തുറക്കും

മാഹിയിൽ വേനലവധി : സ്കൂളുകൾ ഏപ്രിൽ 29 ന് അടച്ച് ജൂൺ 6 ന്...

Read More >>
പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല ; നൂറു ശതമാനം വിവിപാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

Apr 26, 2024 12:05 PM

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല ; നൂറു ശതമാനം വിവിപാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

നൂറു ശതമാനം വിവിപാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി...

Read More >>
Top Stories