(www.panoornews.in)ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മുങ്ങി മരിച്ചു. കൊല്ലം കുളത്തൂപ്പുഴ ഭരതന്നൂർ സ്വദേശി മുഹമ്മദ് ഫൈസൽ (31) ആണ് മരിച്ചത്. മകളെ സമീപത്ത് ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. മുഹമ്മദ് ഫൈസലിനെ നാട്ടുകാർ ആറ്റിൽ നിന്ന് പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


അതേസമയം , ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ ജിമ്മി (18) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
പാലക്കാട് ഒഴുക്കിൽപ്പെട്ട് 14 കാരി മരിച്ചു. പാലക്കാട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കടമ്പഴിപ്പുറം സ്വദേശിയായ വിദ്യാർത്ഥിനി മരിച്ചു. വീട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാൻ പോയ 14 കാരി ഒഴുക്കിൽപ്പെടുകയായിരുന്നു. ശ്രീകൃഷ്ണപുരം പുലാപ്പറ്റ കോളശ്ശേരി ഭാഗത്ത് വീട്ടുകാരോടൊപ്പം പുഴ കാണാൻ പോയ ശിവാനിയാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. വൈകീട്ട് 5.30 ഓടെ ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിലായിരുന്നു അപകടം.
കുട്ടിയെ കരയിലേക്ക് എത്തിച്ച് ശ്രീകൃഷ്ണപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ് കുമാറിന്റെ മകളാണ്. കടമ്പഴിപ്പുറം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
3 people, including female students, died in various places due to flooding; father drowned while trying to save his daughter
