---
title: "മട്ടന്നൂരിൽ തെരുവുനായകളുടെ വിളയാട്ടം ; 6 വയസുകാരനും, പത്രവിതരണ ഏജൻ്റിനും കടിയേറ്റു"
english_title: "Stray dog ​​attack in Mattannur; 6-year-old boy and newspaper delivery agent bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295674/stray-dog-attack-in-mattannur-6-year-old-boy-and-newspaper-delivery-agent-bitten"
published_at: "2025-06-11T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849869003419_Untitled-4_copy.jpg"
keywords: []
---

# മട്ടന്നൂരിൽ തെരുവുനായകളുടെ വിളയാട്ടം ; 6 വയസുകാരനും, പത്രവിതരണ ഏജൻ്റിനും കടിയേറ്റു

> **Lead Summary:** മട്ടന്നൂർ അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ മട്ടന്നൂരിൽ അതിതീവ്രമായിരിക്കുകയാണ് തെരുവുനായ ശല്യം.

## Article Content

മട്ടന്നൂർ അധികാരികൾ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ മട്ടന്നൂരിൽ അതിതീവ്രമായിരിക്കുകയാണ് തെരുവുനായ ശല്യം.

ഇന്നലെ രാത്രി ഒരു 6 വയ സ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു പത്ര വിതരണക്കാരനേയും തെരുവ് നായ കടിച്ചു.

തെരുവുനായയു ടെ ശല്യം കാരണം കനാലിനു സമീപത്തെ വിവിധ പത്രങ്ങളുടെ ഏജന്റ് ഏജൻസി ഒഴിവാക്കി. പത്ര വിതരണ ക്കാർക്കും, മദ്രസ വിദ്യാർത്ഥി കൾക്കും ഏറെ ഭീഷണി സൃഷ്ടിക്കുകയാണ് മട്ടന്നൂരിൽ തെരുവ് നായകൾ.

മട്ടന്നൂർ നഗരത്തിൽ നഗര സഭയുടെ മാൾ ഉൾപ്പെടെ വിവിധ വ്യാപാര സമുച്ചയങ്ങ ളുടെ മുകൾ നിലയിലെ വരാന്തയിലാണ് രാത്രികാലങ്ങ ളിൽ നായകളുടെ വിശ്രമം. നഗരത്തിൽ ഒരു എടിഎമ്മിൻ്റെ മുന്നിൽ പകൽ സമയത്ത് ഒരു കറുത്ത നായയും, ഒരു ബാങ്കിന്റെ മുന്നിൽ അസാമാന്യ വലിപ്പമുള്ള തവി ട്ടു നിറമുള്ള നായയും ഉപഭോക്താക്കൾക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. ഇവിടം ഇവർ പകലും വിശ്രമകേന്ദ്ര മാക്കിയിരിക്കുകയാണ്. മിക്ക ഗ്രാമീണ റോഡുകളും തെരുവുവുനായകൾ കീഴടക്കി.

കഴിഞ്ഞ വർഷം ആഗസ്റ്റ് 13 ന് മട്ടന്നൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ എട്ടുപേരെ തെരുവുനായ കടിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലും ഒട്ടേറെ പേരെ തെരുവ് നായകൾ കടിച്ചു. മട്ടന്നൂർ നഗരത്തിൽ മാത്രം നൂറിൽപ്പരം തെരുവു നായകൾ ഉണ്ടെന്നാണ് ഏകദേശ കണ ക്ക്.

തെരുവുനായ ശല്യം കുറയ്ക്കുന്നതിനായി വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ എബിസി കേന്ദ്രം പ്രവർത്തിക്കു ന്നുണ്ടെങ്കിലും മട്ടന്നൂരിൽ നിന്ന് ഒരു തെരുവ് നായയെ പോലും കേന്ദ്രത്തിൽ എത്തിച്ചതായി അറിവില്ല. വന്ധ്യം കരിക്കപ്പെട്ട നായകൾക്കുള്ള ചെവിയിലെ അടയാളം മട്ട ന്നൂരിലെ ഒരു തെരുവ് നായക്കും കാണാനില്ല എന്നതു തന്നെ ഇതിനു തെളിവ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295674/stray-dog-attack-in-mattannur-6-year-old-boy-and-newspaper-delivery-agent-bitten)