---
title: "പാനൂരിൽ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ ധീര  സൈനികന് നാടിൻ്റെ ആദരം ; ഉപഹാരം കൈമാറി കെ.പി മോഹനൻ എം എൽ എ"
english_title: "The brave soldier who returned from Panur after participating in Operation Sindoor was honored by the country; MLA KP Mohanan handed over the award"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295886/the-brave-soldier-who-returned-from-panur-after-participating-in-operation-sindoor-was-honored-by-the-country-mla-kp-mohanan-handed-over-the-award"
published_at: "2025-06-12T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684afd3e11304_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത് തിരിച്ചെത്തിയ ധീര  സൈനികന് നാടിൻ്റെ ആദരം ; ഉപഹാരം കൈമാറി കെ.പി മോഹനൻ എം എൽ എ

> **Lead Summary:** രാജ്യത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത സൈനികനെ ആദരിച്ചു. പാനൂരിനടുത്ത്

## Article Content

രാജ്യത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത സൈനികനെ ആദരിച്ചു. പാനൂരിനടുത്ത്

പുത്തൂരിലെ ദേവു സദനത്തിൽ ജയകൃഷ്ണൻ - പുഷ്പജ ദമ്പതികളുടെ മകൻ ഓണിയൻ്റവിട പി. പി. അഖിലേഷിനെയാണ് വസതിയിലെത്തി കെ.പി.മോഹനൻഎംഎൽഎ ഉപഹാരം നൽകിയാദരിച്ചത്.

സൈനിക നടപടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതടക്കം അഭിനന്ദനമേറ്റുവാങ്ങിയാണ് അഖിലേഷും സംഘവും നാട്ടിൽ തിരിച്ചെത്തിയത്. മാതാപിതാക്കൾ,ഭാര്യ ദീപിക, മക്കളായ ശ്രയാൻ, ശ്രിതിക, ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമാരായ ഒ.പി. ഷീജ, കരുവാങ്കണ്ടി ബാലൻ, ആർജെഡി നേതാക്കളായ ഒ.മോഹനൻ മാസ്റ്റർ, എൻ.കെ.രാജൻ, ജയചന്ദ്രൻ കരിയാട്, യുവജനതാദൾ നേതാക്കളായ എൻ.പി.ദീപ്ന, റിജീഷ് പുത്തൂർ, എൻ.കെ.ജീതീഷ് എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295886/the-brave-soldier-who-returned-from-panur-after-participating-in-operation-sindoor-was-honored-by-the-country-mla-kp-mohanan-handed-over-the-award)