---
title: "പെരിങ്ങത്തൂരിൽ നിന്നും ലഭിച്ച  20 മുട്ടകളും കോടിയേരിയിൽ  വിരിഞ്ഞു ;  പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ആരോഗ്യവാന്മാർ..!"
english_title: "All 20 eggs received from Peringathur hatched in Kodiyeri; The baby pythons are healthy..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295881/all-20-eggs-received-from-peringathur-hatched-in-kodiyeri-the-baby-pythons-are-healthy"
published_at: "2025-06-12T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684aeca3d55ee_Untitled-5_copy.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ നിന്നും ലഭിച്ച  20 മുട്ടകളും കോടിയേരിയിൽ  വിരിഞ്ഞു ;  പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ആരോഗ്യവാന്മാർ..!

> **Lead Summary:** പെരിങ്ങത്തൂരിനടുത്ത് കരിയാട് നിന്നും ലഭിച്ച പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞു.മെയ്മാസം ആദ്യവാരത്തിൽ കരിയാടുള്ള വീട്ടു പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടതായി

## Article Content

പെരിങ്ങത്തൂരിനടുത്ത് കരിയാട് നിന്നും ലഭിച്ച പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞു.മെയ്മാസം ആദ്യവാരത്തിൽ കരിയാടുള്ള വീട്ടു പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടതായി

സർപ്പ വോളണ്ടിയറും, കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന മാർക്കിന്റെ പ്രവർത്തകനും ആയ ബിജിലേഷ് കോടിയേരിക്ക് വിളിയെത്തിയത്. ഉടൻ സ്ഥലത്ത് എത്തിയ ബിജിലേഷ് പെരുപാമ്പിനെ പിടികൂടുകയും പിന്നീട് ആവാസസ്ഥലത്ത് വിട്ടയക്കുകയും ചെയ്തു. സ്ഥലത്ത് കൂടുതൽ പരിശോധന നടത്തിയപ്പോൾ കിട്ടിയ മുട്ടകൾ കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച് എടുക്കുകയായിരുന്നു.

വിരിഞ്ഞ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റേയും, സെക്ഷൻ ഫോറസ്റ്റർ ജിജിലിന്റേയും നിർദ്ധേശ പ്രകാരം ഉൾക്കാട്ടിൽ വിട്ടയക്കുകയായിരുന്നെന്ന് ബിജിലേഷ് കോടിയേരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295881/all-20-eggs-received-from-peringathur-hatched-in-kodiyeri-the-baby-pythons-are-healthy)