---
title: "മൃതദേഹങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് ;  വിമാന ദുരന്തത്തിൽ 38കാരന്  അത്ഭുത രക്ഷ"
english_title: "Life beats among the dead bodies; 38-year-old miraculously survives plane crash"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/295878/life-beats-among-the-dead-bodies-38-year-old-miraculously-survives-plane-crash"
published_at: "2025-06-12T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ae0bb407ef_684add658f90c_flight.jpg"
keywords: []
---

# മൃതദേഹങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പ് ;  വിമാന ദുരന്തത്തിൽ 38കാരന്  അത്ഭുത രക്ഷ

> **Lead Summary:** ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു . രമേശ് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത് . എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് കടന്നാണ് സീറ്റ് നമ്പർ 11 എ കാരനായ രമേശ് രക്ഷപ്പെട്ടത് . ചുറ്റും കണ്ടത് മൃതദേഹങ്ങൾ മാത്രമാണെന്ന് രമേശ്.

## Article Content

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു . രമേശ് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത് . എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് കടന്നാണ് സീറ്റ് നമ്പർ 11 എ കാരനായ രമേശ് രക്ഷപ്പെട്ടത് . ചുറ്റും കണ്ടത് മൃതദേഹങ്ങൾ മാത്രമാണെന്ന് രമേശ്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്.

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം ലണ്ടനിലേക്ക് പറന്നുയര്‍ന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രേോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/295878/life-beats-among-the-dead-bodies-38-year-old-miraculously-survives-plane-crash)