കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ; പേരാമ്പ്രയിൽ ഒഴിവായത് വൻ അപകടം

കെ.എസ്.ആർ.ടി.സി ബസ് കടന്നു പോയതിന് തൊട്ടു പിന്നാലെ വൻമരം റോഡിലേക്ക് ;  പേരാമ്പ്രയിൽ  ഒഴിവായത് വൻ അപകടം
May 30, 2025 10:11 AM | By Rajina Sandeep

 വടകര :(www.panoornews.in)വടകര പേരാമ്പ്ര റൂട്ടിൽ ചാനിയം കടവ് പാലാത്തിനു സമീപം റോഡിൽ മരം വീണ് ഗതാഗത തടസ്സം. ഇന്ന് രാവിലെ വീശിയടിച്ച ശക്തമായ കാറ്റിലാണ് കൂറ്റൻ മരം റോഡിന് കുറുകെ ഒടിഞ്ഞ് വീണത്.


രാവിലെ ആയതിനാൽ റോഡിൽ തിരക്കും അനുഭവപ്പെട്ടിരുന്നു. വടകരയിൽ നിന്നും പേരാമ്പ്രയ്ക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ് കടന്ന് പോയതിന് തൊട്ട് പിന്നാലെ മരം ഒടിഞ്ഞ് വീണത് വലിയ അപകടം ഒഴിവായി. മരം മുറിച്ചു മാറ്റുന്നതിനായി പേരാമ്പ്രയിലെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിശ്രമിക്കുകയാണ്. സംഭവസ്ഥലത്ത് ഗതാഗത തടസ്സം തുടരുകയാണ്.


അതേസമയം കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

A large tree fell onto the road just after the KSRTC bus passed by; a major accident was averted in Perambra.

Next TV

Related Stories
പാനൂരിനും അഭിമാനം ; എം പി ആസാദിന് ഡിവൈഎസ്‌പിയായി സ്ഥാനക്കയറ്റം

May 31, 2025 04:03 PM

പാനൂരിനും അഭിമാനം ; എം പി ആസാദിന് ഡിവൈഎസ്‌പിയായി സ്ഥാനക്കയറ്റം

പാനൂരിനും അഭിമാനം ; എം പി ആസാദിന് ഡിവൈഎസ്‌പിയായി...

Read More >>
നിലമ്പൂരിൽ യു ഡി എഫ് വിജയിക്കുമെന്ന് കെ.സുധാകരൻ എംപി ; എം.സ്വരാജിനെ സി പി എം ബലിയാടാക്കിയെന്നും സുധാകരൻ

May 31, 2025 03:21 PM

നിലമ്പൂരിൽ യു ഡി എഫ് വിജയിക്കുമെന്ന് കെ.സുധാകരൻ എംപി ; എം.സ്വരാജിനെ സി പി എം ബലിയാടാക്കിയെന്നും സുധാകരൻ

നിലമ്പൂരിൽ യു ഡി എഫ് വിജയിക്കുമെന്ന് കെ.സുധാകരൻ എംപി ; എം.സ്വരാജിനെ സി പി എം ബലിയാടാക്കിയെന്നും...

Read More >>
ജാഗ്രത വേണം, സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു ;  നാല് ദിവസത്തിനിടെ 717 പേർക്ക് കോവിഡ്

May 31, 2025 01:08 PM

ജാഗ്രത വേണം, സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു ; നാല് ദിവസത്തിനിടെ 717 പേർക്ക് കോവിഡ്

ജാഗ്രത വേണം, സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു ; നാല് ദിവസത്തിനിടെ 717 പേർക്ക്...

Read More >>
പാനൂർ  നഗരസഭയിൽ  വാർഡ് പത്തിൽ  വാർഡ് സഭ ചേർന്നു ; ആദരായനവും നടത്തി.

May 31, 2025 01:04 PM

പാനൂർ നഗരസഭയിൽ വാർഡ് പത്തിൽ വാർഡ് സഭ ചേർന്നു ; ആദരായനവും നടത്തി.

പാനൂർ നഗരസഭയിൽ വാർഡ് പത്തിൽ വാർഡ് സഭ ചേർന്നു ; ആദരായനവും...

Read More >>
Top Stories