---
title: "പെരിങ്ങത്തൂർ പാലത്തിന് സമീപത്തെ  വൻമരം കടപുഴകി ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ ദുരന്തം, നാദാപുരം - തലശേരി റൂട്ടിൽ ഗതാഗത സ്തംഭനം"
english_title: "A large tree near Peringathur bridge fell; a major disaster was averted as it was early in the morning, causing traffic congestion on the Nadapuram - Thalassery route"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293112/a-large-tree-near-peringathur-bridge-fell-a-major-disaster-was-averted-as-it-was-early-in-the-morning-causing-traffic-congestion-on-the-nadapuram-thalassery-route"
published_at: "2025-05-30T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68394abe5cb31_68393afc845a3_nadapuramtree.jpg"
keywords: []
---

# പെരിങ്ങത്തൂർ പാലത്തിന് സമീപത്തെ  വൻമരം കടപുഴകി ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ ദുരന്തം, നാദാപുരം - തലശേരി റൂട്ടിൽ ഗതാഗത സ്തംഭനം

> **Lead Summary:** പെരിങ്ങത്തൂർ :പെരിങ്ങത്തൂർ പാലത്തിന് സമീപത്തെ വൻമരം കടപുഴകി. പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി. നാദാപുരം - തലശ്ശേരി റൂട്ടിൽ വാഹന ഗതാഗതം നിലച്ചു. കൂറ്റൻ തണൽ മരം അപകട ഭീഷണിയിലായതിനാൽ നാട്ടുകാരുടെ ആശങ്ക നിരന്തരം ട്രൂവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

## Article Content

പെരിങ്ങത്തൂർ :പെരിങ്ങത്തൂർ പാലത്തിന് സമീപത്തെ വൻമരം കടപുഴകി. പുലർച്ചെയായതിനാൽ വൻ അപകടം വഴിമാറി. നാദാപുരം - തലശ്ശേരി റൂട്ടിൽ വാഹന ഗതാഗതം നിലച്ചു. കൂറ്റൻ തണൽ മരം അപകട ഭീഷണിയിലായതിനാൽ നാട്ടുകാരുടെ ആശങ്ക നിരന്തരം ട്രൂവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.

പെരിങ്ങത്തുരിനടുത്ത് കോഴിക്കോട് ജില്ലയുടെ ഭാഗമായ കായപ്പനച്ചിയിലാണ് വൻമരം റോഡിന് കുറുകെ കടപുഴകി വീണത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ വീണ മരം ഇപ്പോഴും മാറ്റി കൊണ്ടിരിക്കുന്നു. നാദാപുരം പാനൂർ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് മരം നീക്കുവാനുള്ള നടപടി പുരോഗമിക്കുന്നു.

നാദാപുരം സംസ്ഥാന പാതയിൽ പെരിങ്ങത്തൂർ പാലത്തിന് സമീപം അപകടഭീഷണിയിലായ കൂറ്റൻ തണൽ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരുന്നു .

കായപ്പനച്ചി വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവാണ് ഉദ്ഘാടനം ചെയ്തത് . റോഡരികിലെ കൂറ്റൻ തണൽമരങ്ങളാണ് റോഡിനും സമീപത്തെ വീടുകൾക്കും ഭീഷണിയായത്. കാലവർഷത്തിൽ അപകടാവസ്ഥയിലായ മരങ്ങളിൽ ചിലത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൂടുതൽ അപകടഭീഷണിയിലായി.

രണ്ട് വലിയ മരങ്ങൾ സമീപത്തെ പുഴക്കര ഷൈജുവിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് ചരിഞ്ഞ നിലയിലാണ്. വേരുകൾ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293112/a-large-tree-near-peringathur-bridge-fell-a-major-disaster-was-averted-as-it-was-early-in-the-morning-causing-traffic-congestion-on-the-nadapuram-thalassery-route)