(www.panoornews.in) തിരുവനന്തപുരം നെടുമങ്ങാട്ട് അമ്മയെ മകൻ ചവിട്ടിക്കൊന്നു. വട്ടപ്പാറ തേക്കട സ്വദേശിനി ഓമനയാണ് (80) മരിച്ചത്.മകൻ മണികണ്‌ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മണികണ്ഠൻ ഓമനയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ ഓമനയെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മണികണ്ഠൻ്റെ മർദനത്തിൽ ഓമനയുടെ എല്ലുകൾ ഒടിയുകയും ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കുകയും ചെയ്‌തു. രാത്രി 11.30ഓടെ മരണം സ്ഥിരീകരിച്ചു. മുൻപും മണികണ്ഠൻ അമ്മയെ മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
Drunk son kills mother by kicking her; incident in Thiruvananthapuram
