ഇന്നും മഴ തുടരും ; കണ്ണൂരിൽ പഴശി ഡാമിന്റെ ഷട്ടറുകൾ അൽപ്പ സമയത്തിനകം തുറക്കും, പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

ഇന്നും മഴ തുടരും ; കണ്ണൂരിൽ  പഴശി ഡാമിന്റെ ഷട്ടറുകൾ അൽപ്പ സമയത്തിനകം  തുറക്കും, പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
May 21, 2025 09:08 AM | By Rajina Sandeep

കണ്ണൂർ  : ( www.panoornews.in)) വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 10മണിക്ക് തുറക്കും. ബാവലി, ഇരിട്ടി പുഴയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാത ചുഴി ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനും അടുത്ത നാലഞ്ചു ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ ലഭിക്കുന്നത്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറഞ്ഞേക്കും. മറ്റന്നാളോടെ വീണ്ടും മഴ ശക്തമാകും.

ഓറഞ്ച് അലർട്ട്

21/05/2025: കണ്ണൂർ, കാസറഗോഡ്

23/05/2025: പത്തനംതിട്ട, എറണാകുളം, ഇടുക്കി

24/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

21/05/2025: കോഴിക്കോട്, വയനാട്

22/05/2025: കണ്ണൂർ, കാസറഗോഡ്

23/05/2025: ആലപ്പുഴ, കോട്ടയം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

24/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 24/05/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

24/05/2025 വരെ: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Rains will continue today; The shutters of Pazhasi Dam in Kannur will open shortly, those living on the banks of the river should be cautious

Next TV

Related Stories
ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ;  പ്രതിഷേധവുമായി സി പി എമ്മും,  ഡിവൈഎഫ്ഐയും

May 21, 2025 02:26 PM

ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ; പ്രതിഷേധവുമായി സി പി എമ്മും, ഡിവൈഎഫ്ഐയും

ജാമ്യം ലഭിക്കാവുന്ന കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പാനൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടി ; പ്രതിഷേധവുമായി സി പി എമ്മും, ...

Read More >>
വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും  കുട്ടികളില്ല ;  യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഭർത്താവടക്കം 3 പേർ അറസ്റ്റിൽ

May 21, 2025 02:09 PM

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല ; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഭർത്താവടക്കം 3 പേർ അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല ; യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ബൈക്കിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഭർത്താവടക്കം 3 പേർ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 21, 2025 01:58 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ...

Read More >>
കണ്ണൂരിൽ യുവാവിൻ്റെ കൊലപാതകം കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന  ; ഒരാൾ  കസ്റ്റഡിയിൽ

May 21, 2025 12:41 PM

കണ്ണൂരിൽ യുവാവിൻ്റെ കൊലപാതകം കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന ; ഒരാൾ കസ്റ്റഡിയിൽ

കണ്ണൂരിൽ യുവാവിൻ്റെ കൊലപാതകം കള്ളത്തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന്...

Read More >>
ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു , ഒപ്പം കാലവർഷ പ്രഭാവവും; കണ്ണൂർ, കാസറഗോഡ്  ഓറഞ്ച് അലർട്ട്

May 21, 2025 12:12 PM

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു , ഒപ്പം കാലവർഷ പ്രഭാവവും; കണ്ണൂർ, കാസറഗോഡ്  ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു , ഒപ്പം കാലവർഷ പ്രഭാവവും; കണ്ണൂർ, കാസറഗോഡ്  ഓറഞ്ച്...

Read More >>
ഇത് കർണാടകയാണെന്ന് കസ്റ്റമർ, ഇത് ഇന്ത്യയാണെന്ന്   മാനേജർ ; ബാങ്കിൽ  ഹിന്ദി-കന്നഡ പോര്

May 21, 2025 11:10 AM

ഇത് കർണാടകയാണെന്ന് കസ്റ്റമർ, ഇത് ഇന്ത്യയാണെന്ന് മാനേജർ ; ബാങ്കിൽ ഹിന്ദി-കന്നഡ പോര്

ഇത് കർണാടകയാണെന്ന് കസ്റ്റമർ, ഇത് ഇന്ത്യയാണെന്ന് മാനേജർ ; ബാങ്കിൽ ഹിന്ദി-കന്നഡ...

Read More >>
Top Stories

News Roundup