തലശേരി:(www.panoornews.in) 36 കുപ്പി മാഹി മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിൽതലശേരി എക്സൈസ് സംഘം ധർമ്മടത്ത് നടത്തിയ പരിശോധനയിലാണ് എ. സ്വീറ്റി (36) പിടിയിലായത്.



മദ്യ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് തലശേരി റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം ദീപക്കും പാർട്ടിയും ധർമ്മടത്തെ വീട്ടിൽ പരിശോധനക്കെത്തിയത്. 36 കുപ്പി മദ്യം കണ്ടെത്തി. സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ഐശ്വര്യ, എം.ദീപ, എം.കെ പ്രസന്ന, പ്രിവൻ്റീവ് ഓഫീസർ കെ. ബൈജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Woman caught by excise with 36 bottles of Mahe liquor in Thalassery
