കോഴിക്കോട് കനത്ത ജാഗ്രത ; തീയണക്കാൻ തീവ്രശ്രമം തുടരുന്നു

കോഴിക്കോട്   കനത്ത ജാഗ്രത ;  തീയണക്കാൻ  തീവ്രശ്രമം തുടരുന്നു
May 18, 2025 10:38 PM | By Rajina Sandeep

കോഴിക്കോട്:  (www.panoornews.in)പുതിയ ബസ് സ്റ്റാന്റിലെ തീയണക്കാൻ നാലാം മണിക്കൂറിലും തീവ്ര ശ്രമം. ഷോപ്പിംഗ് കോംപ്ലക്സിലെ ടെക്സ്റ്റൈൽസ് ഗോഡൌൺ പൂർണമായും കത്തി നശിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള അഗ്നിശമന സേനയുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല.

ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകൾ തകർത്ത് ഉള്ളിലേക്ക് വെള്ളം അടിക്കുന്നത് തുടരുകയാണ്. തീ പടർന്ന ഉടനെ തന്നെ കെട്ടിടത്തിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചതിനാൾ ആളപായമില്ലെന്നത് ആശ്വാസകരമാണ്.


ആദ്യം തീപിടിച്ച മെഡിക്കൽ സ്റ്റോറിൽ നിന്ന് കൂടുതൽ കടകളിലേക്ക് തീ പടർന്നുവെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. സ്റ്റാൻഡിൽ നിന്ന് ബസുകൾ എല്ലാം നേരത്തെ മാറ്റിയിരുന്നു. സമീപ ജില്ലകളിൽ നിന്നും ഫയർ ഫോഴ്സിനെ എത്തിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റുകളും കോഴിക്കോട്ടേക്ക് എത്തിച്ചിട്ടുണ്ട്.


പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഉ​ണ്ടാ​യ അ​ഗ്നി​ബ​ന്ധ​യ്ക്ക് പി​ന്നാ​ലെ താ​ളം​തെ​റ്റി ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ല്‍ നി​ര​വ​ധി പേ​ര്‍ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി ബി​ച്ചി​ലേ​ക്കും മ​റ്റും പോ​കാ​നാ​യി ടൗ​ണി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തീ​പ്പി​ടി​ത്ത​ത്തോ​ടെ തി​ര​ക്കും ബ​ഹ​ള​വു​മാ​യി ഗ​താ​ഗ​തം കു​രു​ക്കി​ലാ​യി


ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി തി​രി​ഞ്ഞു​പോ​ക​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ട​തോ​ടെ ന​ഗ​രം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ട്രാ​ഫി​ക്ക് ബ്ലോ​ക്കി​ല്‍ കു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബീ​ച്ചി​ല്‍ നി​ന്നും മാ​നാ​ഞ്ചി​റ ഭാ​ഗ​ത്തു​നി​ന്നു​മെ​ല്ലാം എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പു​തി​യ ബ​സ് സ്റ്റാ​ന്റ് ഭാ​ഗം പി​ന്നി​ടാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.


തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ ഉ​ട​നെ ത​ന്നെ മൊ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ ബ​സ്സു​ക​ളെ​ല്ലാം പു​റ​ത്തേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ത് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രെ വെ​ട്ടി​ലാ​ക്കി. തീ ​വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തേ​ക്കു​ള്ള ബ​സ് സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വെ​ച്ചു. സ്വ​കാ​ര്യ ബ​സ്സു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ട് കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്റ് വ​രെ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ള്ളൂ. ട്രാ​ഫി​ക്ക് സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍​ക്ക് 0495 2721831 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.


ജ​ന​ത്തി​ര​ക്കും വാ​ഹ​ന​ത്തി​ര​ക്കും ട്രാ​ഫി​ക് ബ്ലോ​ക്കും മൂ​ലം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​ലും സ്ഥ​ല​ത്തേ​ക്ക് പെ​ട്ട​ന്ന് എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യു​ണ്ടാ​യി.

High alert in Kozhikode; Intensive efforts continue to put out the fire

Next TV

Related Stories
പാനൂർ, തലശേരി  മേഖലയിൽ കൊള്ളിയാൻ പോലെ  ആകാശത്ത് ദൃശ്യവിസ്മയം ; ആശങ്ക

May 18, 2025 11:01 PM

പാനൂർ, തലശേരി മേഖലയിൽ കൊള്ളിയാൻ പോലെ ആകാശത്ത് ദൃശ്യവിസ്മയം ; ആശങ്ക

പാനൂർ, തലശേരി മേലെയിൽ കൊള്ളിയാൻ പോലെ ആകാശത്ത്...

Read More >>
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി ; കൂടുതൽ കടകളിലേക്ക് തീപടരുന്നു, ബസുകളെയും, യാത്രക്കാരെയും മാറ്റി

May 18, 2025 07:25 PM

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി ; കൂടുതൽ കടകളിലേക്ക് തീപടരുന്നു, ബസുകളെയും, യാത്രക്കാരെയും മാറ്റി

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം, തുണിക്കട കത്തി ; കൂടുതൽ കടകളിലേക്ക് തീപടരുന്നു, ബസുകളെയും, യാത്രക്കാരെയും...

Read More >>
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം*

May 18, 2025 03:47 PM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം*

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ; യുവാവിന്...

Read More >>
കണ്ണൂരിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് ; 19ന് 4 ജില്ലകളിലും, 20ന് 5 ജില്ലകളിലും തീവ്ര മഴ മുന്നറിയിപ്പ്

May 18, 2025 02:58 PM

കണ്ണൂരിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് ; 19ന് 4 ജില്ലകളിലും, 20ന് 5 ജില്ലകളിലും തീവ്ര മഴ മുന്നറിയിപ്പ്

കണ്ണൂരിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് ; 19ന് 4 ജില്ലകളിലും, 20ന് 5 ജില്ലകളിലും തീവ്ര മഴ...

Read More >>
തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000 രൂപ

May 18, 2025 01:37 PM

തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000 രൂപ

തലശേരിയിൽ ടോൾ ബൂത്ത് വെട്ടിച്ചോടിയ പാഴ്സൽ ലോറിക്ക് എട്ടിൻ്റെ പണി ; 250 രൂപ വേണ്ടിടത്ത് ചെലവായത് 5,000...

Read More >>
ചൊക്ലിയിൽ യുവതിക്ക് നേരെ അതിക്രമം ; നേപ്പാൾ സ്വദേശിയെ ചൊക്ലി പൊലീസ് ഊട്ടിയിൽ നിന്നും പിടികൂടി

May 18, 2025 11:48 AM

ചൊക്ലിയിൽ യുവതിക്ക് നേരെ അതിക്രമം ; നേപ്പാൾ സ്വദേശിയെ ചൊക്ലി പൊലീസ് ഊട്ടിയിൽ നിന്നും പിടികൂടി

ചൊക്ലിയിൽ യുവതിക്ക് നേരെ അതിക്രമം ; നേപ്പാൾ സ്വദേശിയെ ചൊക്ലി പൊലീസ് ഊട്ടിയിൽ നിന്നും...

Read More >>
Top Stories










News Roundup