---
title: "ബന്ധുവീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ; 2 പേർ അറസ്റ്റിൽ"
english_title: "Youth killed at relative's house; 2 arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/290642/youth-killed-at-relatives-house-2-arrested"
published_at: "2025-05-17T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68289b39de440_download_(8).jpg"
keywords: []
---

# ബന്ധുവീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ; 2 പേർ അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട വടശേരിക്കര പേങ്ങാട്ട് കടവിൽ യുവാവിനെ ബന്ധുവീട്ടിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നി വരാണ് അറസ്റ്റിലായത്.

## Article Content

പത്തനംതിട്ട വടശേരിക്കര പേങ്ങാട്ട് കടവിൽ യുവാവിനെ ബന്ധുവീട്ടിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നി വരാണ് അറസ്റ്റിലായത്.

മദ്യലഹരിയിൽ നടന്ന തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തിൻ്റെ കൈയിൽ നിന്നും കത്തി വാങ്ങി വിശാഖ് റെജിയുടെ വീട്ടിലേക്ക് എത്തുകയും തുടർന്ന് കത്തികൊണ്ട് ജോബിയെ കുത്തുകയു മായിരുന്നു.

ആക്രമണത്തിന് ഉപയോഗിച്ച കത്തി തോട്ടിൽ കഴുകിയ ശേഷം വിശാഖ് സുഹൃത്തിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/290642/youth-killed-at-relatives-house-2-arrested)