പാനൂർ: (www.panoornews.in)പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ബ്ലോക്ക് കോൺഗ്രസ് ഓഫിസിലെത്തി പാർട്ടി പതാകകൾ കൊണ്ടുപോയി നടുറോഡിലിട്ട് കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും, ഉപരോധിക്കുകയും ചെയ്ത സംഭവത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് എം.സി അതുൽ ചെണ്ടയാട് അറസ്റ്റിൽ.



തലശേരിയിൽ റസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കവെയാണ് അതുലിനെ പാനൂർ പൊലീസ് പിടികൂടിയത്. ഉപരോധശ്രമത്തിനിടെ പൊലീസുകാരിക്ക് കൈക്ക് പരിക്കേറ്റതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തത്. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റും, നഗരസഭാ ചെയർമാനുമായ കെ.പി ഹാഷിം,
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. കെ ഷിബിന, നിയോജക മണ്ഡലം പ്രസിഡന്റ് പി.രാഹുൽ,
ഒ.ടി.നവാസ് ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ സി.വി.എ.ജലീൽ, സി.കെ.രവി, തേജസ് മുകുന്ദ് എന്നിവർക്കെതിരെയും കേസുണ്ട്. ഇവരിൽ പലരും ഒളിവിലാണ്. ചിലർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുമുണ്ട്. എസ്എഫ്ഐ പ്രവർത്തകരായ 15 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 153(a) വകുപ്പാണ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത്.
Panoor police station blockade; KSU district president MC Atul Chendayad arrested, leaders and activists in hiding
