May 15, 2025 11:15 PM

(www.panoornews.in)പാനൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ച് കടന്ന് പാർട്ടി പതാകകൾ പരസ്യമായി പോലീസ് നോക്കി നിൽക്കെ സി പി എം - ഡിവൈഎഫ്ഐ പ്രവർത്തകർ കത്തിച്ചെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാനൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുകയും സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം, കെ എസ് യു ജില്ല പ്രസിഡണ്ട് അതുൽ എം സി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിബിന വി കെ, കൂത്തുപറമ്പ് നിയോജകമണ്ഡലം പ്രസിഡണ്ട് രാഹുൽ കണ്ണാടിച്ചാൽ, ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ സി വി എ ജലീൽ, സി കെ രവി, തേജസ് മുകുന്ദ്,നവാസ് ഒ ടി, സനൂബ്, പ്രജീഷ് പി പി, വിജീഷ് കെ പി തുടങ്ങിയവർ നേതൃത്വം നൽകി. ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

CPM workers barged into Congress office in Panur and burned flags; Youth Congress blockaded the police station, tension prevailed in the town

Next TV

Top Stories










News Roundup