(www.panoornews.in)ക്വാറി ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ടിപ്പർ ലോറി തൊഴിലാളികൾ സമരം നടത്തി. കുറുമാത്തൂർ ഭാഗത്തെ ക്വാറികളാണ് ഉപരോധിച്ചത്. എല്ലാ മാസവും ക്വാറി ഉൽപ്പന്നങ്ങളായ ജില്ലി, വി സാൻ്റ്. എം സാൻ്റ്. ജില്ലിപ്പൊടി എന്നിവയ്ക്ക് ക്വാറി ഉടമകൾ വില കൂട്ടുകയാണ്. ജനുവരിയിൽ 6000 രൂപക്ക് ലഭിച്ച ഒരു ലോഡിന്



ഇപ്പോൾ 8000 രൂപയാണ് സാധാരണക്കാർ നൽകേണ്ടി വരുന്നത്. വിലവർധനവ് ലോറി തൊഴിലാളികളെ നേരിട്ട് ബാധിക്കാറില്ല. എന്നാൽ വില കൂട്ടുന്നതോടെ സാധാരണക്കാർ നിർമ്മാണ ജോലി നടത്തില്ല. ഇതുമൂലം ലോറി കൾക്ക് പണിയില്ലാതാകും. ഈ സാഹചര്യത്തി ലാണ് ലോറി തൊഴിലാളികൾ രാവിലെ മുതൽ സമരം നടത്തിയത്.
Unable to bear the price hike; Tipper lorry workers blockade the quarry
