തലശേരി:(www.panoornews.in0 മാരക മയക്കുമരുന്നുമായി യുവാവിനെ തലശേരി റേഞ്ച് എക്സൈസ് സംഘം പിടികൂടി. ധർമ്മടത്തെ വി. യു. ജംഷീറിനെ യാണ് (26) ഇൻസ്പെക്‌ടർ കെ. സുബിൻരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 80 മില്ലി ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.



തിരുവങ്ങാട് ടീച്ചേഴ്‌സ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് ജംഷീറിനെ എക്സൈസ് പിടികൂടിയത്. ഗ്രേഡ് അസി. ഇൻസ്പെക്‌ടർ പി.പി.പ്രദീപൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബൈജേഷ്, സിവിൽ ഓഫീസർമാ രായ കെ.പി.റോഷി, കെ.സരിൻരാജ്, എം.ദീപ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ വലയിലാക്കിയത്.
Excise arrests youth with deadly drug heroin in Thalassery
