May 6, 2025 04:45 PM

പാനൂർ:(www.panoornews.in)പാനൂരിനടുത്ത് കുന്നോത്ത് പീടികക്ക് സമീപം കലുങ്ക് തകർന്നു.

ഒരാഴ്ച മുമ്പാണ് അപകടമുണ്ടായത്. കലുങ്കിൻ്റെ സംരക്ഷണ ഭിത്തി പാടെ തകർന്നതോടെ കാൽ നടയാത്രക്കാരടക്കം ഭീതിയിലാണ്.

പാനൂർ - ചമ്പാട് റോഡിൽ കുന്നോത്ത് പീടികയ്ക്ക് സമീപം ഒരാഴ്ച മുമ്പാണ് അപകടമുണ്ടായത്. ടിപ്പർ ലോറി നിയന്ത്രണം വിട്ട് കേളോത്ത് തോടിനരികിലെ കലുങ്കിൻ്റെ ഭിത്തിയിലിടിക്കുകയായിരുന്നു.

കലുങ്കിൻ്റെ ഒരു വശത്തെ സംരക്ഷണ ഭിത്തി പൂർണമായും തകർന്നതോടെ കാൽ നട യാത്രക്കാർ ഭീതിയിലാണ്. തലശേരി - പാനൂർ റൂട്ടിൽ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന വഴി കൂടിയാണിത്. തകർന്ന കലുങ്കിനോട് ചേർന്ന് മറ്റൊരു വഴി കൂടി ഉണ്ട്.

കേളോത്ത് പാലം ട്രാൻസ്‌ഫോർമറും, ബസ് സ്റ്റോപ്പും ഇതിന് സമീപം തന്നെയാണ്.

സ്കൂൾ കൂടി തുറക്കാനായതോടെ വിദ്യാർഥികളും വലിയ ആശങ്കയിലാണ്.

എത്രയും പെട്ടെന്ന് കലുങ്കിൽ സംരക്ഷണ ഭിത്തി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tipper lorry hits culvert, protective wall collapses in Panur; risk of accident on busy road

Next TV

Top Stories










News Roundup